MATHRUBHUMI RSS
Loading...
പ്രിയതരം
ജെയ്‌സി തോമസ്‌


രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രിയ, സംഗീതത്തെ തന്റെ ജീവിതത്തോട് ചേര്‍ത്തുവെച്ചത്. വള്ളിയമ്മാള്‍ എന്ന സംഗീത അധ്യാപികയുടെ അടുത്തേക്ക്, അച്ഛന്റെ കൈപിടിച്ച് സപ്തസ്വരങ്ങളുടെ മാന്ത്രികലോകം തേടി കൊച്ചു പ്രിയ ചെല്ലുമ്പോള്‍ വള്ളിയമ്മാള്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല, ഒരു മികച്ച സംഗീതജ്ഞയെയാണ് തന്നിലൂടെ സംഗീതലോകത്തിന് സംഭാവന ചെയ്യാന്‍ പോകുന്നതെന്ന്... പിന്നീട്, ഏഴാം വയസ്സില്‍ അരങ്ങേറ്റം... അഞ്ഞൂറോളം വേദികളിലായി കച്ചേരികള്‍... കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍... പ്രിയ ആര്‍.പൈ എന്ന ഇടപ്പള്ളിക്കാരിയുടെ സംഗീതയാത്രയ്ക്ക് നീണ്ട മുപ്പത് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്.

ഇനിയും പ്രിയയെ മനസ്സിലാകാത്തവര്‍ക്കായി ഒരു കാര്യം കൂടി; ചാനലുകളിലെ സ്ഥിരം സാന്നിധ്യമാണ് പ്രിയ ആര്‍. പൈ. അമൃത ടി.വിയിലെ 'സന്ധ്യാദീപം', 'നാരായണീയം' തുടങ്ങിയ പരിപാടികളിലൂടെ പ്രിയയുടെ മുഖവും ശബ്ദവും നിങ്ങള്‍ക്ക് പരിചിതമാണ്. നാരായണീയം കഴിഞ്ഞ് 'ഭാഗവത'മാണ് ഉപ്പോള്‍ പ്രിയ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, അമൃതയിലെ തന്നെ ഫ്രകഥയല്ലിത് ജീവിതംയ്ത്ത എന്ന പരിപാടിയുടെ ടൈറ്റില്‍ സോങ് പാടിയിരിക്കുന്നതും പ്രിയയാണ്. രണ്ട് സിനിമകള്‍ക്ക് വേണ്ടിയും പ്രിയ പാടിയിട്ടുണ്ട്. ഫ്ര കാഴ്ചയ്ത്ത എന്ന ചിത്രത്തില്‍ 'ഡപ്പ് ഡപ്പ്...' എന്ന് തുടങ്ങുന്ന വരികള്‍ക്ക് വേണ്ടി പ്രിയയുടെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ര അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍യ്ത്ത എന്ന ചിത്രത്തിലെ 'സുകൃതം സുധാമയം...' എന്ന ഗാനം പാടിയിരിക്കുന്നത് പ്രിയയാണ്. മധുപാലിന്റെ പുതിയ ചിത്രമായ ഫ്രഒഴിമുറിയ്ത്ത യില്‍ ഒരു കീര്‍ത്തനം പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയ. കുട്ടികളെ പാട്ട് പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചെറിയ സീനില്‍ മാത്രമാണ് തന്റെ പാട്ട് ഉള്ളതെങ്കിലും അതില്‍ താന്‍ ഏറെ സംതൃപ്തയാണെന്ന് പ്രിയ പറയുന്നു.

പുതുമുഖ സംവിധായകനായ രാജീവിന്റെപേരിടാത്ത ചിത്രത്തിലൂടെ ഒരു സംഗീത സംവിധായിക ആകാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗായിക. ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമായത് കൊണ്ടാണ് തനിക്ക് ഈ അവസരം
ലഭിച്ചതെന്ന് പ്രിയ പറയുന്നു. ആകാശവാണിയുടെ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ് പ്രിയ.

പ്രിയയുടെ നേട്ടങ്ങള്‍ ഇവിടെ തീരുന്നില്ല. ഭാവതരംഗ്, കൃതിമാലിക, ശ്ലോകമാലിക, കൃഷ്ണാ നീ ബേഗനേ ബാരോ, മഹാദേവ ശിവശംഭോ, മാനസ സഞ്ചരരേ, ഭവാനി തുടങ്ങി നിരവധി ആല്‍ബങ്ങള്‍ പ്രിയയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പന്ത്രണ്ടോളം ആല്‍ബങ്ങള്‍ക്ക് പ്രിയ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ശരത്കുമാര്‍ പ്രഭു സംവിധാനം ചെയ്ത ഫ്ര വൈഗയ്ത്ത എന്ന ഷോര്‍ട്ട് ഫിലിമിന് വേണ്ടിയും പ്രിയ പാടിയിട്ടുണ്ട്. 'കോഫി അറ്റ് എം.ജി.റോഡ്' എന്ന ആല്‍ബത്തില്‍ വിനീത് ശ്രീനിവാസനോടൊപ്പം പ്രിയ പാടിയ 'ഓ... സാഥീരേ...' എന്ന പാട്ട് ഇപ്പോഴും ഹിറ്റാണ്. 1998ല്‍ കര്‍ണാടക സംഗീതത്തില്‍ ദേശീയ അവാര്‍ഡ്, 2007ല്‍ ശങ്കരാചാര്യ നാഷണല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും പ്രിയയെ തേടി എത്തിയിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ എം. എ. ബിരുദം കരസ്ഥമാക്കിയ പ്രിയ, വര്‍ക്കല സി.എസ്. ജയറാം, ജയ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍.പി. രാമസ്വാമിയുടെ കീഴിലാണ് സംഗീതപഠനം. തേവയ്ക്കല്‍ വിദ്യോദയ സ്‌കൂളിലെ സംഗീതാധ്യാപികയായ പ്രിയ, ഇടപ്പള്ളിയിലെ വീട്ടില്‍ ഒരു മ്യൂസിക് സ്‌കൂളും നടത്തുന്നുണ്ട്.

ഇരയിമ്മന്‍ തമ്പി, സ്വാതി തിരുനാള്‍ എന്നിവരുടെ ക്ലാസ്സിക്കല്‍ മലയാളം കൃതികള്‍ ശേഖരിച്ച് ഒരു ആല്‍ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പ്രിയ. ചെറുതല്ലാത്ത സംഗീത പാരമ്പര്യം കൂടിയുണ്ട് പ്രിയയ്ക്ക്. പ്രിയയുടെ അച്ഛന്‍ രാജ്കുമാര്‍ പ്രഭു ഒരു മൃദംഗ കലാകാരനാണ്. പ്രശസ്ത മൃദംഗ വിദ്വാന്‍ മാവേലിക്കര വേലുക്കുട്ടിയുടെ ശിഷ്യനാണ് ഇദ്ദേഹം.

ഭര്‍ത്താവ് രമേഷ് പൈ, മക്കളായ ശ്രദ്ധ, ശ്രേയ എന്നിവര്‍ പ്രിയയുടെ സംഗീത ജീവിതത്തിന് അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നുണ്ട്.''എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ ഒരു പാട്ട്...'' തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം അതാണെന്ന് പ്രിയ പറയുന്നു.