21-ാം നൂറ്റാണ്ടിലെ മാതാപിതാക്കളെ പറ്റി പരമ്പര എഴുതുന്ന സ്വീഡിഷ് പത്രലേഖകന്‍ വീട്ടമ്മമാരെ അഭിമുഖത്തിന് തിരഞ്ഞപ്പോള്‍ അമ്പരപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. സ്വീഡനില്‍ വീട്ടമ്മമാര്‍ വംശനാശത്തെ നേരിടുകയാണ്! ഉള്ള വീട്ടമ്മമാര്‍ തന്നെ അപമാനഭീതി മൂലം ആ വിവരം മറച്ചുവെക്കുന്നു.
അയല്‍പക്കത്തെ നോര്‍വേയിലാണെങ്കില്‍ 60,000 അംഗസംഖ്യയുണ്ടായിരുന്ന ഹൗസ്‌വൈവ്‌സ് അസോസിയേഷന്‍ സംഖ്യ 5000 ആയി ചുരുങ്ങുന്നത് കണ്ട് സംഘടനയുടെ പേര് തന്നെ മാറ്റി. ഇപ്പോള്‍ അതിന്റെ പേര് വിമന്‍ ആന്റ് ഫാമിലി അസോസിയേഷന്‍ എന്നാണ്. പലരും വീട്ടമ്മ എന്ന് വിളിക്കപ്പെടുന്നത് അധിക്ഷേപമായിട്ടാണ് കാണുന്നത്. മക്കളെയും ഭര്‍ത്താവിനെയും വളര്‍ത്തുക, വെറുമൊരു കെട്ടിടത്തിനെ 'വീട്' ആയി നിര്‍ത്തുക എന്നൊക്കെ ജോലികളുള്ള വീട്ടമ്മയുടെ ഉദ്യോഗത്തിന് ഇങ്ങിനെ വിലയില്ലാതാവുന്നത് സ്ത്രീപക്ഷ വാദം കുറച്ച് അതിര് കടക്കുന്നതിന്റെ ലക്ഷണമല്ലേ എന്ന് ശങ്കിക്കാം.
യൂറോപ്പിലെല്ലാം 1950-കളില്‍ സ്ത്രീകളുടെ ജോലി വീട് നോക്കലും വീട്ടിലിരിപ്പുമായിരുന്നു. അന്ന് ജോലിക്ക് പോകുന്ന സ്ത്രീകളോടാണ് സമൂഹം വിവേചനം കാണിച്ചിരുന്നത്. ഇന്ന് കാര്യം നേരേ തിരിച്ചാണ്. വികസിത ലോകത്തെമ്പാടും വീട്ടിലിരിക്കുന്ന സ്ത്രീകളെ പഴഞ്ചരും സമൂഹത്തിന് സാമ്പത്തിക ബാധ്യത വരുത്തുന്നവരും ഒക്കെയായിട്ടാണ് കാണുന്നത്. ഭര്‍ത്താവ് പണക്കാരനാണെങ്കില്‍ ജോലിക്ക് പോകാത്ത സ്ത്രീകളെ മടിച്ചിരിക്കുന്നതിന് പഴിയും പറയും.
ഓരോ വീട്ടമ്മയും നിത്യവും ചെയ്യുന്ന ജോലി ദേശീയ കണക്കുപുസ്തകങ്ങളിലൊന്നും വരില്ല. വീട്ടു ജോലിക്ക് നിര്‍ത്തിയ സ്ത്രീയെ ഒരാള്‍ കല്യാണം കഴിച്ച് ശമ്പളം കൊടുക്കുന്നത് നിര്‍ത്തിയാല്‍ ജി.ഡി.പി.യില്‍ (Gross Domestic Product - മൊത്തം ആഭ്യന്തര ഉത്പാദനം) അത്രയും ആയിരം രൂപ കുറഞ്ഞു. കുഞ്ഞിന് മുല കൊടുക്കുന്നത് നിര്‍ത്തി അമ്മ ഒരു ടിന്‍ പാല്‍പ്പൊടി വാങ്ങിയാല്‍ ജി.ഡി.പി. അത്രയും കൂടി!
വിദ്യാഭ്യാസത്തിലും തൊഴില്‍ വിപണിയിലും അധികാര രംഗത്തുമെല്ലാം സ്ത്രീ പുരുഷനൊപ്പമെത്തുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നിറഞ്ഞ ലോകത്ത് വീട്ടിലിരിക്കുന്ന സ്ത്രീയുടെ വില നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. (അമേരിക്കയിലും നോര്‍വേയിലും സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സ്ത്രീകളുടെ പ്രതിഫലമില്ലാത്ത ജോലിക്ക് ഉത്പാദന മേഖലയേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്നത് നേര്.)
കുടുംബവും ഉദ്യോഗവും ഒന്നിച്ചുകൊണ്ടുപോകാന്‍ പാടുപെടുന്ന പെണ്ണുങ്ങളുള്ള രാജ്യങ്ങളില്‍പോലും അവര്‍ ഉദ്യോഗം ഉപേക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ്, അല്ലാതെ എന്തെങ്കിലും ശക്തമായ വിശ്വാസങ്ങളുടെ പേരിലല്ല. അന്നാടുകളില്‍ ജോലിയും
കുടുംബവും ഒന്നിച്ചുകൊണ്ടു പോവുക എന്നത് ഇരട്ട ശിക്ഷയാണ്. പലയിടത്തും സ്‌കൂളുകള്‍ ഉച്ചക്ക് വിടും, മൂന്നു വയസ്സിനും താഴെയുള്ള കുട്ടികളെ നോക്കുന്ന നഴ്‌സറികള്‍ വിരളം. ഇങ്ങിനെ ജോലി വിടേണ്ടി വന്ന് വീട്ടമ്മയായ സ്ത്രീകള്‍ പോലും തങ്ങള്‍ മാറ്റേണിറ്റി ലീവ് നീട്ടിയതാണെന്നോ പുതിയ ജോലി നോക്കുകയാണെന്നോ മാത്രമേ പറയൂ, വീട്ടമ്മയാണെന്ന് പറയില്ല.
പല ഭാര്യമാരും ജോലിക്ക് പോകുന്നത് ജോലിയോടുള്ള അദമ്യമായ മോഹം കൊണ്ടൊന്നുമല്ല, കുടുംബത്തില്‍ രണ്ടു പേരുടെ വരുമാനം ആവശ്യമായത് കൊണ്ടാണ്. പലര്‍ക്കും താല്‍പര്യമില്ലാത്ത വേഷം കെട്ടാന്‍ സമൂഹം നിര്‍ബന്ധിതരാക്കുകയാണ്.
യൂറോപ്പിലെ ടി.വി. ചാനലുകളില്‍ പകല്‍ സമയം മുഴുവന്‍ ഗൃഹോപകരണങ്ങളുടെയും വീട് നന്നാക്കാനുള്ള വസ്തുക്കളുടെയും പരസ്യങ്ങളായിരുന്നു ഒരു കാലത്ത്. വീട്ടമ്മ മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള അത്തരം പരസ്യങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. ഓവനുകളായാലും ഓട്ടമോബൈലുകളായും കമ്പനികളിപ്പോള്‍ ലക്ഷ്യമിടുന്നത് 'വര്‍ക്കിങ്ങ് മദേഴ്‌സിനെ' ആണ്.
നോര്‍ഡിക് രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ വീട്ടമ്മമാരെ അനുകൂലക്കുന്ന നിലപാടാണെടുത്തിട്ടുള്ളത്. പ്രയമായവരേയും കുട്ടികളുേയും പരിചരിക്കുന്നതിന് അന്നാടുകളില്‍ പണ്ടേ സബ്‌സിഡികളുണ്ടായിരുന്നു. സ്വീഡനില്‍ നഴ്‌സറി സ്‌കൂളുകളെല്ലാം വലിയ ധനസഹായങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ശിശുപരിചരണത്തിനുള്ള ലീവുകള്‍ ദമ്പതികള്‍ പങ്കിയുന്നതിനും സാമ്പത്തിക സഹായമുണ്ട്. ഈ നയങ്ങളൊക്കെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. നികുതി വരുമാനം കൂടി. സ്ത്രീകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടി, സാമൂഹിക നേട്ടങ്ങളുണ്ടാക്കി...
ഇതിന്റെ മറുവശം ഉദ്യഗസ്ഥരായ അമ്മമാര്‍ അര്‍പണ ബോധത്തോടെയോ വിശ്വാസത്തിന്റെ പേരിലോ വീട്ടമ്മ എന്ന സ്ഥാനം വരിച്ച ന്യൂനപക്ഷത്തെ അസ്പര്ശ്യരുമാക്കി എന്നതാണ്. ഇതെപ്പറ്റി എഴുതിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക കട്രീന്‍ ബെന്‍ഹോള്‍ഡ് ഒരു സ്വീഡിഷ് വ്യവസായിയുടെ ഭാര്യയുടെ കഥ തന്നെ ഉദാഹരിക്കുന്നു. മക്കള്‍ക്ക് വീട്ടില്‍ അമ്മ ഉണ്ടാകണം എന്ന വിശ്വാസത്തിന്റെ പേരില്‍ വീട്ടമ്മയാകാന്‍ തീരുമാനിച്ച അവരെ ഏറ്റവും അലട്ടിയത് അന്യരുടെ അവജ്ഞയായിരുന്നു. മക്കളെ പകല്‍ ഡേ കേയര്‍ സെന്ററുകളിലയക്കാനും പറ്റില്ല, കാരണം അതൊക്കെ ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ മക്കള്‍ക്കുള്ളതാണ്. ഒടുവില്‍ ജോലിക്ക് പോകാന്‍ വേണ്ടി മാത്രമായി ഒരു യൂനിവേഴ്‌സിറ്റി കോഴ്‌സിന് ചേരാനവര്‍ നിര്‍ബന്ധിതയായി.
മക്കളെ ഡേ കെയര്‍ സെന്ററുകളിലയക്കാതെ വീട്ടില്‍ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കുള്ള ഡേ കെയര്‍ അലവന്‍സ് പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും വീട്ടമ്മമാര്‍ക്ക് നേരെയുള്ള ഭ്രഷ്ട് വര്‍ദ്ധിപ്പിക്കുന്നതേ ഉള്ളു. ഇത് അന്യരാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മക്കളെ സ്‌കൂളുകളില്‍ ഉണ്ടാവുന്ന 'സോഷ്യലൈസേഷനില്‍' നിന്ന് ബഹിഷ്‌കരിക്കുന്നു എന്ന ആക്ഷേപവുമുണ്ട്.
ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞയായ ഹെയ്‌ലെന്‍ പെയ്‌റീവിയ പറയുന്നത് സമ്പദ്‌വ്യവസ്ഥയില്‍ വീട്ടമ്മമാരുടെ പങ്ക് എന്താണെന്ന് ഔപചാരികമായി നിശ്ചയിക്കപ്പെടണമെന്നാണ്. വീട്ടമ്മമാരുണ്ടാക്കുന്ന വരുമാനം വീട്ടിനകത്ത് തന്നെ നില്‍ക്കുന്നു എന്നതിനാല്‍ ശമ്പളം നല്‍കുന്നു എന്ന രീതിയിലാകരുത് ഇത് എന്നും അവര്‍ പറയുന്നു. 'വില നല്‍കുന്നു എന്ന നിലയിലല്ല, വില മതിക്കപ്പെടുന്നു എന്ന നിലയിലായിരിക്കണം അത്', ഹെയ്‌ലെന്‍ പറയുന്നു.
പക്ഷേ, കൂലി കിട്ടാത്ത വീട്ടുജോലിയുടെ കണക്കും ജി.ഡി.പി.യില്‍ ചേര്‍ക്കേണ്ടി വരും. കാരണം, ഉദ്യോഗം ഭരിച്ച് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ വീട്ടിലും കൂലി കിട്ടാത്ത കൂലിപ്പണികളില്‍ പലതും ചെയ്യുന്നത് അവര്‍ തന്നെയാവുമല്ലോ!

NEWS LETTER
RSS
VIDEO