ശര്‍മിള
സ്ത്രീകള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഫാഷന്‍ ആക്‌സസറിയാണ് ബാഗ്. കുടുംബമായോ സുഹൃത്തുക്കള്‍ക്കൊപ്പമോ പാര്‍ട്ടിക്കും പിക്‌നിക്കിനും പോകുമ്പോള്‍ എന്തായാലും ഈ കാര്യം നിര്‍ബന്ധമാണ് - ഹാന്‍ഡ് ബാഗ്.
മനോഹരമായ ബാഗുകള്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം സ്റ്റൈലിന്റെ മാറ്റ് കൂട്ടുന്നതില്‍ പ്രധാനമാണ്. ഏത് ബാഗാണ് യോജിച്ചത് എന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശയക്കുഴപ്പമുണ്ടാകാം. കാരണം അത്രയധികം സ്റ്റൈലുകളിലും മാതൃകകളിലുമാണ് ബാഗുകള്‍ കമ്പോളത്തിലിറങ്ങുന്നത്. മെസന്‍ജര്‍ ബാഗ്, ഷോള്‍ഡര്‍ ബാഗ്, സ്ലിങ് ബാഗ്, ടോട് ബാഗ്, ക്ലച്ച്്, എന്നിങ്ങനെ നിരവധി തരത്തിലുള്ളവ. ഇവയിലെല്ലാം ധാരാളം വൈവിധ്യങ്ങളും. ഏതാണ് തനിക്ക് ചേരുക അതേ സമയം ഫാഷനബിളുമാകുക എന്നൊക്കെ തീരുമാനിക്കുന്നതിലായിരിക്കും ആശയക്കുഴപ്പമുണ്ടാകുക.
സാഹചര്യത്തിനനുസരിച്ച് ഓരോ ബാഗിനും അതിന്റേതായ പ്രാധാന്യമുണ്ട്. വ്യത്യസ്ഥ സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ട്രെന്‍ഡി ബാഗുകളെക്കുറിച്ചുള്ള ചില വിവരങ്ങളും നിര്‍ദ്ദേശങ്ങളും താഴെ പറയാം.

സ്ലിങ് ബാഗ്

ഒരു സ്ട്രാപ്പ് വഴി നെഞ്ചിന് കുറുകെ ധരിക്കുന്ന ഒരു തരം ഹാന്‍ഡ് ബാഗാണ് സ്ലിങ് ബാഗ്. ഇത് ധരിക്കുമ്പോള്‍ പുറംഭാഗത്ത് താഴെയായി ബാഗ് വരും. മെസന്‍ജര്‍ ബാഗിനേക്കാള്‍ ചെറുതാണിത്. ഏറ്റവും പുതിയ ട്രെന്‍ഡുകളിലൊന്നാണ് സ്ലിങ് ബാഗ്. കാഷ്വല്‍ ഔട്ട്ഫിറ്റിനൊപ്പം സ്ലിങ് ബാഗ് നല്ല ചേര്‍ച്ചയാണ്. ഡാന്‍സ് പാര്‍ട്ടിക്കൊക്കെ ഇണങ്ങുന്നതാണ് ഈ ബാഗ്. സ്‌റ്റൈലിഷും ട്രെന്‍ഡിയുമായ ഈ ബാഗ് ഉപയോഗിച്ചാല്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് കൂള്‍ ലുക്ക് ലഭിക്കും. ആണുങ്ങള്‍ ഈ ബാഗിനെ മേന്‍ ബാഗ് അല്ലെങ്കില്‍ മേന്‍ പഴ്‌സ് എന്നാണ് വിളിക്കുക. സ്ത്രീകള്‍ സ്ലിങ് എന്നും. എങ്ങിനെയായലും വളരെ ഫാഷനബിളായ ആക്‌സസറിയാണ് സ്ലിങ്. സ്‌കൂള്‍ ബാഗുപോലെ ശരീരത്തില്‍ കുറുകെ തൂക്കിയിട്ട് കൈകള്‍ സ്വതന്ത്രമാക്കി നടക്കാം. എല്ലാ ഹൈ-എന്‍ഡ് ബോട്ടിക്കുകളിലും ഈ ബാഗ് ലഭ്യമാണ്. ഫാഷന്‍ സ്റ്റൈലിസ്റ്റുമാര്‍ പറയുന്നപോലെ ഒരു വെളുത്ത് വെസ്റ്റിനു പുറത്തോ അല്ലെങ്കില്‍ വെളുത്ത കുര്‍ത്തയുടെ പുറത്തോ ഒരു സ്ലിങ് ബാഗ് തൂക്കൂ, നിങ്ങള്‍ക്ക് ആയാസം തോന്നിക്കാത്ത ഒരു കൂള്‍ ലുക്ക് ഉണ്ടാകും.
മൊബൈല്‍ പ്രഫഷണല്‍സിന് യോജിച്ച ലാപ്‌ടോപ്പ് സ്ലിങ് ബാഗുകളും ലഭ്യമാണ്. ലാപ്‌ടോപ്പ് വെയ്ക്കുന്നതിന് പുറമേ അഡാപ്റ്ററിന് പ്രത്യേക അറയുമുള്ള ഇത്തരം ബാഗുകള്‍ വളരെ സൗകര്യപ്രദവും വലുപ്പംതോന്നിയ്ക്കാത്തവയുമാണ്.
സമാധാനത്തിന്റെ ചിഹ്നം എംബ്രോയ്ഡറിയായി ചെയ്തവ, ഇക്കോഫ്രണ്ട്‌ലി, സ്റ്റോണ്‍വാഷ്, തുടങ്ങിയ വളരെ വ്യക്തഗതമായ സന്ദേശങ്ങള്‍ പ്രസരിപ്പിക്കുന്ന തരത്തിലുള്ള സ്ലിങ് ബാഗുകളും ലഭ്യമാണ്.
കോട്ടണ്‍ ഫാബ്രിക് ബാഗും ബീഡഡ് ബാഗും ലെതര്‍ ബാഗും വീണ്ടും ട്രെന്‍ഡിയായിട്ടുണ്ട്. ഷോപ്പിങ്ങിന് പോകുമ്പോഴും പൊതു ആഘോഷങ്ങള്‍ക്കുപോകുമ്പോഴും ലെതര്‍ ടോട് ബാഗുകള്‍ ട്രെന്‍ഡിയാണ്.
മെസന്‍ജര്‍ ബാഗുകള്‍ പിക്‌നിക്ക് പോകുമ്പോള്‍ കൊണ്ടുപോകാന്‍ യോജിച്ചതാണ്. ക്ലച്ച് ബാഗുകള്‍ ഭാരം കുറഞ്ഞവയാണ്. കനത്ത ബാഗുകള്‍ ഇഷ്ടമല്ലെങ്കില്‍ ക്ലച്ചസ്സാണ് ഏറ്റവും നല്ലത്. ലെതര്‍ ക്ലച്ച് വീണ്ടും ട്രെന്‍ഡായിട്ടുണ്ട്. ബ്രോക്കെയ്ഡ് ക്ലച്ച് നിങ്ങളുടെ ട്രെഡീഷനല്‍ വസ്ത്ര രീതിയെ പൂര്‍ണ്ണവും മനോഹരവുമാക്കും.

NEWS LETTER
RSS