MATHRUBHUMI RSS
Loading...
കുറച്ചു മുടി കൂടുതല്‍ ഭംഗി

അധികം നീളമില്ലാത്തതും എന്നാല്‍ തീരെ ചെറുതല്ലാത്തതുമായ തലമുടിയാണ് സ്റ്റൈലിഷായി കെട്ടിവെക്കാന്‍ ഏറ്റവും നല്ലത്. വളരെ കാഷ്വലായി ചീവി വെക്കുന്ന തലമുടിയാണ് ഒരു സ്റ്റൈല്‍. മറ്റൊന്ന് ചെറിയ ലോ പോണി ടെയിലാണ്. ഗ്രിപ്പ്, പിന്‍, ഹെയര്‍ നെറ്റ് എന്നിവ കൊണ്ട് അലങ്കരിച്ചും ചെറിയ മുടിക്കെട്ടുകള്‍ ഉണ്ടാക്കാം. പുറകിലേക്ക് ഒന്നാകെ ചീകിവെച്ച് വീതിയുള്ള ഹെയര്‍നെറ്റ് ഇടുന്നതും നല്ല ഭംഗിയുണ്ടാവും. ചെവിയുടെ നിരപ്പില്‍ സ്‌ട്രെയിറ്റായി കട്ട് ചെയ്ത ശേഷം വലിയ മടക്കുകളായി (വേവ്‌സ്) ഇരുവശത്തേക്കും പാര്‍ട് ചെയ്തിടുകയുമാവാം. മുടിയുടെ മുന്‍വശത്ത്, നെറ്റിക്ക് തൊട്ട് മുകളില്‍ പല രീതിയില്‍ പകുത്തെടുത്ത് (ഉദാ: ട്രയാങ്കിള്‍ -ക്രിസ്‌ക്രോസ് ആകൃതികളില്‍) പോണി കെട്ടാം. മുന്‍വശത്തെ മുടിയിഴകള്‍ കുറച്ച് എടുത്ത് മെടഞ്ഞ് കുറുകെ ചുറ്റിവെക്കുക. ബാക്കി മുടി ചീകി അഴിച്ചിടുക. ഇത് പുതുമയാര്‍ന്ന ഹെയര്‍സ്റ്റൈലാണ്.