MATHRUBHUMI RSS
Loading...
പാര്‍ട്ടി ഗൗണ്‍
ബീബ ബോബന്‍

നൈറ്റ് പാര്‍ട്ടികളിലെ സോഫ്റ്റ് മ്യൂസിക്ക്, അതിന്റെ താളത്തിനൊത്ത് നീളന്‍ ഗൗണിട്ട് നടന്ന് നീങ്ങുന്ന പെണ്‍കുട്ടി. ഇത് ഡാന്‍സ് പാര്‍ട്ടികളിലെ മോഡേണ്‍ ട്രെന്‍ഡ്-'പാര്‍ട്ടിഗൗണ്‍'. നീളന്‍ തൂവെള്ള ഗൗണിട്ട് വിവാഹത്തിന് പള്ളിയിലേക്ക് കയറുന്ന വധുവിനെ ആകാംക്ഷയോടെ നോക്കുന്ന കാലമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വധു മാത്രമായിരുന്നു ഈ പാശ്ചാത്യ ഗൗണ്‍ അണിഞ്ഞിരുന്നത്. ഇന്നാകട്ടെ പാര്‍ട്ടിഗൗണ്‍ ടീനേജുകാരുടെ പാര്‍ട്ടിസ്‌പെഷ്യലാണ്.

മോഡേണ്‍, ഫ്രഷ്, ഗ്ലാമര്‍, ലക്ഷ്വറി ലുക്ക് എന്നിവ ഒത്തുചേരുന്ന പാര്‍ട്ടി ഗൗണ്‍ പുത്തന്‍തലമുറയുടെ ഹരമാണ്. ശരീര പ്രകൃതി അനുസരിച്ചുള്ള കട്ടിങ്ങാണിതിന്. പല നിറത്തിലുള്ള പാര്‍ട്ടിഗൗണ്‍ പുത്തന്‍ വസ്ത്രസമുച്ചയങ്ങളില്‍ ലഭ്യമാണ്. മിക്കവാറും ഹാര്‍ട്ടര്‍ നെക്ക് (ഓപ്പണ്‍നെക്ക്) ആയിരിക്കും. സ്ലീവ്‌ലെസ്സുമാകും. സ്ലീവ്‌ലെസ് ഇടാന്‍ മടിയുള്ളവര്‍ക്ക് പുറമേ ഇടാന്‍ ജാക്കറ്റും ലഭിക്കും. ഓരോ നിറത്തിലുള്ള ഗൗണിനും അനുയോജ്യമായ ജാക്കറ്റുണ്ട്. ഇതിന് 450 രൂപ മുതലാണ് വില. ഗൗണാകട്ടെ ക്രേപ്പ്, വെല്‍വെറ്റ്, ഷിഫോണ്‍ എന്നീ മെറ്റീരിയലില്‍ ലഭ്യമാണ്. ഇതിന് 1500 മുതലാണ് വില. കറുത്ത ഗൗണിന് ആരാധകര്‍ ഏറെയാണ്. ഓരോ ഗൗണിനും അനുയോജ്യമായ ആഭരണങ്ങളും ഷൂസുകളും ഇതോടൊപ്പം വസ്ത്രശാലകളില്‍ കിട്ടും. പാര്‍ട്ടി ഗൗണ്‍ ടീനേജ് ട്രെന്‍ഡായി മാറിയിരിക്കുന്നുവെന്ന് കൊച്ചി എം.ജി.റോഡ് മൈ കിങ്ഡം മാനേജിങ് ഡയറക്ടര്‍ ജ്യോതി ഡി. അശ്വിനി പറയുന്നു. വ്യത്യസ്തമായ ഒരു എലഗന്റ് ലുക്ക് നല്‍കുന്നു എന്നതാണ് ഇതിന്റെ സവിശേഷതയെന്നും അവര്‍ പറഞ്ഞു.