വ്യത്യസ്തമേഖലകളില്‍ പ്രശസ്തരായ മൂന്ന് കുടുംബങ്ങള്‍. അവരുടെ ഫാഷന്‍ സങ്കല്പങ്ങള്‍. ഐ.എം.വിജയന്‍, എം.വി.നികേഷ് കുമാര്‍, ബീന ആന്റണി എന്നിവര്‍ കുടുംബത്തോടൊപ്പം...

ഐ.എം.വിജയന്‍:
നാട്ടിലാണെങ്കില്‍ മുണ്ടും ഷര്‍ട്ടുമാണ് എനിക്കിഷ്ടവേഷം. പുറത്തുപോവുമ്പോള്‍ ടീഷര്‍ട്ടും ജീന്‍സും. കറുപ്പും വെളുപ്പുമാണ് ഇഷ്ടപ്പെട്ട നിറം. സെലക്ട് ചെയ്യുന്ന ഡ്രസ്സില്‍ ഈ നിറം മിക്കവാറും ഉണ്ടാവും. വേറെ കളറിലുള്ള ഡ്രസ് എടുക്കാമെന്ന് ചിന്തിച്ച് വീട്ടില്‍ നിന്നും ഇറങ്ങും. എങ്കിലും അവസാനം സെലക്ട് ചെയ്തു കഴിയുമ്പോള്‍ അതെന്റെ ഇഷ്ടനിറങ്ങളില്‍ തന്നെയുള്ളതാവും.
രാജി:
സാരി തന്നെയാണ് ഇഷ്ടവേഷം. മുമ്പ് ഒന്നുരണ്ടു തവണ ജീന്‍സ് ധരിച്ചിട്ടുണ്ട്. പക്ഷേ, എനിക്കെന്തോ തീരെ കോണ്‍ഫിഡന്‍സ് ഇല്ലാത്തതുപോലെ തോന്നും. സല്‍വാറും ധരിക്കുമായിരുന്നു. തടി കൂടിയതുകൊണ്ട് അതും ഉപേക്ഷിച്ചു. ഫുള്‍ പാവാടയും ബ്ലൗസുമാണ് അര്‍ച്ചനയ്ക്കും അഭിരാമിക്കും ഏറെ ഇഷ്ടം. മോന് ജീന്‍സ് തന്നെ.


നികേഷ്:
ജീന്‍സായിരുന്നു ഒരുകാലത്ത് ഇഷ്ടവേഷം. ഇപ്പോള്‍ അത് ഉപയോഗിക്കാറേയില്ല. ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഫുള്‍ സ്യൂട്ടൊക്കെ ഇടും. അത് ഇഷ്ടക്കൂടുതല്‍ കൊണ്ടല്ല. പ്രൊഫഷണലിസത്തിന്റെ ഭാഗമാണത്. ഏതു വേഷവും കെട്ടിയല്ലേ പറ്റൂ. ഞാനേറ്റവും കംഫര്‍ട്ടബ്ള്‍ ആകുന്നത് ലോങ് കുര്‍ത്തയും പൈജാമയും ഇടുമ്പോഴാണ്.
റാണി:
ഇരുപതു വയസ്സുവരെ ഫുള്‍ പാവാടയും ബ്ലൗസുമായിരുന്നു ഞാനധികവും ഉപയോഗിച്ചിരുന്നത്. പിന്നീട് സല്‍വാറും സാരിയുമായി. ഇതില്‍ കവിഞ്ഞൊരു ഫാഷന്‍ എനിക്കില്ല. വല്ലപ്പോഴും ജീന്‍സും ഇടും. വീട്ടിലാണെങ്കില്‍ മിഡിയും ടോപ്പും. അതാണെനിക്ക് കൂടുതല്‍ സൗകര്യം. മോന് കാര്‍ഗോസും ടീഷര്‍ട്ടുമാണ് ഇഷ്ടവേഷം.


ബീന ആന്റണി:
വസ്ത്രത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് എനിക്കേറ്റവും ഇഷ്ടം. ഈ കോമ്പിനേഷനിലുള്ള ഡ്രസ്സ് ഞാനെവിടെ കണ്ടാലും വാങ്ങും. കാണുമ്പോള്‍ റിച്ച്‌നസ് തോന്നണം. അതേസമയം ഡ്രസ്സിനുവേണ്ടി അധികം പൈസ ചെലവാക്കുകയും അരുത്. ഇതാണെന്റെ പോളിസി. സീരിയല്‍ നടിയായതുകൊണ്ട് സാരികളുടെ വലിയൊരു കളക്ഷന്‍ എനിക്കുണ്ട്. ഷിഫോണ്‍ ടൈപ്പും കോട്ടണുമാണ് സാരികളില്‍ കൂടുതലിഷ്ടം. ഫാഷന്‍ മാറുന്നതിനനുസരിച്ച് സാരികള്‍ക്ക് പുതിയ ഫാഷനിലുള്ള ബ്ലൗസുകള്‍തുന്നിയിട്ട് അണിയാറാണ് പതിവ്.
മനോജ്:
ജീന്‍സും ഷര്‍ട്ടുമാണ് ഇഷ്ടവേഷം. പക്ഷേ, ഷര്‍ട്ടിനേക്കാള്‍ കൂടുതല്‍ ടീഷര്‍ട്ടാണ് ഇപ്പോഴിടുന്നത്. സീരിയല്‍ നടനെന്ന നിലയ്ക്ക് കുറേ ടീഷര്‍ട്ടുകള്‍ ഞാന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഷോപ്പിങ്ങിന് ഞാനും ബീനയും ഒരുമിച്ചാണ് പോകാറ്. മോന് ഡ്രസ്സ് സെലക്ട് ചെയ്യുമ്പോഴാണ് വലിയ പ്രശ്‌നം. ജീന്‍സും പാന്റും ത്രീഫോര്‍ത്തുമല്ലാതെ മറ്റൊന്നിനോടും അവന് താല്പര്യമില്ല.


NEWS LETTER
RSS
VIDEO










