ക്രിസ്മസ് എന്നുകേട്ടാല്‍ മനസ്സില്‍ വരിക നക്ഷത്രങ്ങളും കരോളും ക്രിസ്മസ് ട്രീയും പുല്ക്കൂടുമൊക്കെയാണ്. അതിനൊപ്പം അവയുടെ ഒക്കെ കടുംനിറങ്ങളും. കടുംനിറങ്ങളുടെ ഉത്സവമാണെങ്കിലും അതിനിടയല്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നിറമായ വെള്ളകൂടിയുണ്ട്. ക്രിസ്മസ് തീമില്‍ വെള്ള പ്രധാനനിറമാണ്. ഈ കളര്‍ കോമ്പിനേഷനുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത പാര്‍ട്ടിവെയര്‍ സല്‍വാര്‍ ആണിത്. ഓഫ് വൈറ്റ് നെറ്റില്‍ അതിമനോഹരമായ കല്ലുകള്‍ പിടിപ്പിച്ച അംബ്രല്ലകട്ട് ഫ്ലെയര്‍ സല്‍വാര്‍ ആണിത്. സില്‍വറും ചുവപ്പും ബോര്‍ഡറുകളാണ് നല്‍കിയിരിക്കുന്നത്. ചുഡിബോട്ടം ചുവപ്പ് ആണെങ്കിലും അതില്‍ ഒരു പച്ചബോര്ഡര് കൂടിയുണ്ട്.

NEWS LETTER
RSS











