സൗമ്യ ഭൂഷണ്‍
കണ്ണെഴുതാന്‍ കറുപ്പ് തന്നെ വേണമെന്നില്ല. നീല, പച്ച, സില്‍വര്‍, ഗോള്‍ഡണ്‍ നിറങ്ങളില്‍ ഐലൈനര്‍ എത്തിക്കഴിഞ്ഞു...
വിവിധ തരത്തിലുള്ള ഐ മേക്കപ്പുകൊണ്ട് കണ്ണുകളെ സുന്ദരവും ആകര്‍ഷകവുമാക്കാം. ഐ ലൈനര്‍, ഐ പെന്‍സില്‍, മസ്‌കാര, ഐ ഷാഡോ എന്നിവയാണ് ഐ മേക്കപ്പില്‍ പ്രധാനമായുള്ളത്. കണ്‍മഷിയോ, ഐ പെന്‍സിലോ, ഐ ലൈനറോ എന്തുമാവട്ടെ, അത് കറുപ്പ് തന്നെ വേണമെന്നാണ് പൊതുവില്‍ ഉള്ള ധാരണ. ട്രെന്‍ഡിയായി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായ് ഐ മേക്കപ്പില്‍ അനന്ത സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഇതെല്ലാം കൗമാരക്കാര്‍ക്ക് മാത്രമേ ഇണങ്ങൂ എന്നൊന്നും കരുതേണ്ടതില്ല. സൗന്ദര്യബോധവും ഒപ്പം ട്രെന്‍ഡിയായി നടക്കാന്‍ ആഗ്രഹവുമുണ്ടെങ്കില്‍ ആര്‍ക്കും ഇവ പരീക്ഷിക്കാം.ലിക്വിഡ്, പെന്‍സില്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ളവയാണ് കണ്ണെഴുത്തിന് ഉപയോഗിക്കുന്നത്. ലിക്വിഡ് കൊണ്ട് കണ്‍പോളയും പെന്‍സില്‍ കൊണ്ട് കണ്ണിനുള്ളിലുമാണ് എഴുതുന്നത്. മുകളിലെ കണ്‍പോളയുടെ കോണില്‍ നിന്ന് പുറത്തേക്കായാണ് ആദ്യം എഴുതേണ്ടത്. ഇതിനുശേഷം മോതിര വിരല്‍കൊണ്ട് കണ്ണിന്റെ കോണില്‍ ഐ ലൈനര്‍ ചെറുതായൊന്നു പരത്തിയ ശേഷം താഴത്തെ കണ്‍പോളയില്‍ പുറത്തുനിന്ന് അകത്തേക്കായി എഴുതണം. ലിക്വിഡ് ഐ ലൈനറുകള്‍ എളുപ്പം പരക്കുന്നു എന്നതാണ് പൊതുവിലുള്ള പരാതി. ഇതിന് ലിക്വിഡ് ഇഫക്ട് നിലനിര്‍ത്തിക്കൊണ്ടുതന്നെ പെന്‍, പെന്‍സില്‍ പോലുള്ള ഐ ലൈനറുകളും ഇന്ന് വിപണിയിലുണ്ട്. ലാക്‌മെ, എല്ലി, മേബിലൈന്‍, റെവ്‌ലോണ്‍ എന്നിവയാണ് ഈ മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകള്‍.
മെറ്റാലിക്ക്് സൗന്ദര്യം
ലിക്വിഡ് ഐ ലൈനറുകളിലെ പുതുപുത്തന്‍ ട്രെന്‍ഡാണ് മെറ്റാലിക്ക് ഐലൈനറുകള്‍. കുറച്ച് തിളക്കം തോന്നിക്കുന്ന ഈ ഐലൈനറുകളുടെ ഒലിവ് പച്ച, ഒപല്‍ നീല, ബ്രൗണ്‍, ചാരനിറം എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. പെട്ടന്ന് ഉണങ്ങുമെന്നുള്ളതും കുറെനേരം നിലനില്‍ക്കുമെന്നുള്ളതും, പെട്ടന്ന് പരക്കില്ല എന്നുള്ളതും പ്രത്യേകതകളാണ്. വസ്ത്രത്തിതിന്റെ നിറത്തിന് ചേരുന്ന ഐ ലൈനര്‍ എഴുതുന്നതും ട്രെന്‍ഡുതന്നെ. അമിത തിളക്കമില്ലാത്തതുകൊണ്ട് ഇത് കോളേജിലും ഓഫീസിലും ഉപയോഗിക്കാം. 225 രൂപ മുതലാണ് വില.
ബ്രഷ് കൊണ്ട് കണ്ണിനു മുകളിലും താഴെയും എഴുതാന്‍ പ്രയാസമുള്ളവര്‍ക്കായ് ജെല്‍ പോലുള്ള ഐ ലൈനറുകളും ലഭ്യമാണ്. കറുപ്പ്, പര്‍പ്പിള്‍, ജെയ്ഡ് നീല, ഇന്ദ്രനീലം, ചാരനിറം എന്നീ അഞ്ചു നിറങ്ങളില്‍ ഇവ ലഭ്യമാണ്. പെന്‍ പോലുള്ളതുകൊണ്ട് കണ്ണെഴുത്ത് അനായാസമാകുന്നു. 299 രൂപ മുതലാണ് വില.
മയില്‍പീലിപ്പച്ച, ഉള്‍ക്കടലിന്റെ നീല, റോയല്‍ നീല, പ്ലഷ് പര്‍പ്പിള്‍, കടും ബ്രൗണ്‍, മെറ്റാലിക്ക് ബ്ലാക്ക്, കരിംപച്ച എന്നീ നിറങ്ങളില്‍ ഐ പെന്‍സിലുകളാണ് ഐ മേക്കപ്പ് ഫാഷനിലെ മറ്റൈാരു അതിഥി. സില്‍ക്ക് പോലെ മൃദുലമായ ഈ പെന്‍സില്‍ കൊണ്ട് ക്രീം പുരട്ടുന്ന എളുപ്പത്തില്‍ കണ്ണിനു മുകളിലും താഴെയും വരയ്ക്കാവുന്നതാണ്. 275 രൂപ മുതലാണ് ഇതിനു വില.
പാര്‍ട്ടിവെയര്‍ മേക്കപ്പ്
ഐ ലൈനറുകള്‍ കണ്ണെഴുതാനും പൊട്ടുകുത്താനുമാത്രമല്ല , കണ്‍പോളകളിലും കവിളത്തും പുരട്ടാനും ഉപയോഗിക്കാം. മുക്കുത്തിക്കു പകരമായി തിളങ്ങുന്ന ഒരു കുത്ത് ഐ ലൈനര്‍ കൊണ്ട് നല്‍കാം. വെള്ളി, സ്വര്‍ണ്ണ നിറങ്ങളിലാണ് ഇവ വിപണിയിലുള്ളത്. അറ്റം സ്‌പോഞ്ച് പോലെയായതുകൊണ്ട് ഉപയോഗിക്കാനും എളുപ്പമാണ്. 275 രൂപയാണ് ഇതിന്റെ വില.

NEWS LETTER
RSS











