മെറിന്‍ മരിയ ജെയിംസ്

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പഴമൊഴിയെങ്കിലും ഫാഷന്‍ ലോകം ഇതിനെതിരെയാണ്. കാലം മുന്നോട്ടു പോകുമ്പോള്‍ ഫാഷന്‍ വിസ്മയങ്ങള്‍ പഴമ തേടി പോകുകയാണ്. പഴയ ഫാഷന്‍ കാഴ്ചകള്‍ തിരികെ വന്നിരിക്കുന്നുവെന്ന് സാരം.
സ്ത്രീകളെ ഫാഷന്റെ പേരില്‍ പഴിചാരിയിരുന്നവര്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ന് കൂടുതല്‍ ഫാഷന്‍ വിസ്മയങ്ങള്‍ മിന്നിമായുന്നത് പുരുഷന്മാരിലാണ്. സ്ത്രീകളെയപേക്ഷിച്ച് പുരുഷകേസരികള്‍ കൂടുതല്‍ സൗന്ദര്യബോധമുള്ളവരായി മാറിയെന്നു വേണമെങ്കില്‍ പറയാം. അടിമുതല്‍മുടിവരെ വേറിട്ടു നില്‍ക്കുന്ന പുരുഷസമൂഹം ഇന്ന് പുതുമയല്ലാതായി മാറിയിരിക്കുകയാണ്.
ആണ്‍-പെണ്‍ ഭേദമെന്യേ ചെറുപ്പക്കാരുടെയിടയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് സ്‌കിന്നി ജീന്‍സുകള്‍. ഒരു നാള്‍ കാര്‍ഗോസ് ആയിരുന്നു ഹരമെങ്കില്‍ ഇന്ന് ആ സ്ഥാനം സ്‌കിന്നിജീന്‍സിനാണ്. കാലിനോട് ചേര്‍ന്ന് കിടക്കുന്ന ഇത്തരം ജീന്‍സുകള്‍ക്ക് യുവാക്കളുടെയിടയിലാണ് ആവശ്യക്കാര്‍ കൂടുതല്‍. അടിവശത്തേക്ക് ചുരിപോലെ കിടക്കുന്ന കംഫര്‍ട്ട് മോഡലും ചെറുപ്പക്കാര്‍ക്ക് പ്രിയം തന്നെ. സ്‌കിന്നി, കംഫര്‍ട്ട് എന്നീ മോഡലുകള്‍ ജീന്‍സില്‍ മാത്രമല്ല പാന്റുകളിലും ലഭ്യമാണ്. ആവശ്യക്കാര്‍ ജീന്‍സിനാണ് കൂടുതലെന്ന് മാത്രം. ലോ വെയ്സ്റ്റ് ആയി ഇടുന്ന ഇത്തരം ജീന്‍സുകള്‍ക്ക് കൂട്ടായി വീതി കുറഞ്ഞ ബെല്‍റ്റുകളും വിപണിയിലെത്തിയിട്ടുണ്ട്. വെള്ള. ഗോള്‍ഡന്‍, പച്ച എന്നീ നിറങ്ങളാണ് ട്രെന്‍ഡ്.
ഷൂസുകളുടെ കാലമാണിതെന്ന് പറയാം. പഴയ മോഡലായ കോണ്‍വോഴ്‌സ് ഷൂസുകള്‍ ഇന്ന് വിപണി കീഴടക്കിയിരിക്കുകയാണ്. എഴുനൂറ് രൂപ മുതല്‍ ആരംഭിക്കുന്ന ഇവയ്ക്ക് ചെറുപ്പക്കാരുടെയിടയിലാണ് പ്രിയം കൂടുതല്‍. വിവിധ തരം ക്ലബ്ബുകളുടെ എംബ്ലം പതിച്ചുവരുന്ന ഇത്തരം ഷൂസുകളില്‍ 'ചെല്‍സിയ' ക്ലബിനാണ് ഇഷ്ടക്കാര്‍ ഏറെ. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന കൂര്‍ത്ത മുനയുള്ള ഷൂസുകള്‍ ഇന്ന് പോയന്റഡ് ഷൂസുകള്‍ എന്ന പേരില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഷൂസുകളെയപേക്ഷിച്ച് സ്‌പോര്‍ട്ടി മോഡല്‍ ചെരിപ്പുകള്‍ക്കാണ് കൂടുതല്‍ പ്രിയം. ലൈറ്റ് വെയ്റ്റാണ് സ്‌പോര്‍ട്ടിയുടെ പ്രത്യേകത.
ഇനി ഇറാനികള്‍ നഗരത്തില്‍ക്കൂടി നടന്നുപോയാലും പരിഭ്രമിക്കേണ്ട. മുട്ടോളം എത്തുന്ന നീളന്‍ ഷര്‍ട്ടുകളാണ് ഇറാനി. പുറമേ ഒരു ബെല്‍റ്റുമായി വരുന്ന ഇറാനി ടോപ്പുകള്‍ക്ക് 269-900 രൂപവരെയാണ് വില. പെണ്‍കുട്ടികളുടെ ഹരമായി ഇതു മാറിക്കഴിഞ്ഞു. 'ഇറാനി'കള്‍ ചെക്‌സില്‍ വരുന്ന ഇറാനി മോഡല്‍ ഷര്‍ട്ടുകളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനാണ് ആവശ്യക്കാര്‍ ഏറെ. ഇറാനി ഷര്‍ട്ടുകളുടെ കൂടെ ലെഗ്ഗിങ്‌സും ഒരു ഷാളും കൂടിയായാല്‍ സംഗതി ഉഷാര്‍. ലെഗ്ഗിങ്‌സോ? അതെന്താ? എന്നിനിയാരും ചോദിക്കില്ല. കാരണം സര്‍വസാധാരണമായി മാറിയിരിക്കുകയാണ് ലെഗ്ഗിങ്‌സ്. കോട്ടണ്‍, ബനിയന്‍ എന്നീ മെറ്റീരിയലുകളില്‍ ഇറങ്ങുന്ന ലെഗ്ഗിങ്‌സ് വിവിധ നിറങ്ങളില്‍ ലഭ്യമാണ്. നെറ്റഡ് ഷാളുകള്‍ ആണ് പുതിയ മോഡല്‍. ഇറാന്‍ വന്നാലും ഇറാഖ് വന്നാലും ഞങ്ങള്‍ക്ക് ഒപ്പമെത്തില്ല എന്ന് പറഞ്ഞു നില്‍ക്കുകയാണ് കുര്‍ത്തികള്‍. അതെ, കുര്‍ത്തികള്‍ തന്നെയാണ് ഇന്നും ട്രെന്‍ഡ്. ഷോര്‍ട്ട്, ലോങ് മോഡല്‍ കുര്‍ത്തികള്‍ക്ക് എന്നും പ്രിയമേറെയാണ്.
മസാക്കലി മോഡല്‍ ചുരിദാറുകളും ട്രെന്‍ഡ് സെറ്റര്‍ തന്നെ. മറൂണ്‍-ഗ്രീന്‍, പിങ്ക്-ബ്ലൂ,ഗോള്‍ഡന്‍-ബ്ലൂ, ബ്രൌണ്‍-പിങ്ക് അങ്ങനെ വിവിധതരം നിറങ്ങള്‍ മാറ്റി മാറ്റി പരീക്ഷിക്കുകയാണ് ഫാഷന്‍ ലോകം. ക്രഷ്-സില്‍ക്ക് എന്നീ മെറ്റീരിയലില്‍ ആണ് മസാക്കലി കൂടുതലായി ഇറങ്ങുന്നത്. നെറ്റ് സ്ലീവ്, സ്ലീവ്‌ലെസ്സ് മോഡലുകളും ലഭ്യമാണ്. മസാക്കലിയുടെ കൂടെ ക്രഷ്ഡ് പാട്ട്യാലയാണ് ട്രെന്‍ഡ്. 800-2500 രൂപ വരെയാണ് മാസക്കലിയുടെ വില.
ടീഷര്‍ട്ടുകളും പെണ്‍കുട്ടികളുടെ മനം കവര്‍ന്നിരിക്കുകയാണ്. കാര്‍ട്ടൂണ്‍ പ്രിന്റഡ് മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഫാഷന്‍ വിസ്മയങ്ങള്‍ വസ്ത്രത്തിലും ചെരിപ്പുകളിലും മാത്രമല്ല; വാച്ചുകളിലും കാണാം. വൈറ്റ് കളര്‍ സ്ട്രാപ്പുകളാണ് ഇന്ന് ട്രെന്‍ഡ്. നൂറ്റിയമ്പത്- മുന്നൂറ് രൂപയ്ക്ക് ലഭ്യമാവുന്ന ഇത്തരം വാച്ചുകള്‍ക്ക് ആവശ്യക്കാര്‍ പെണ്‍കുട്ടികള്‍ ആണ്. വള മോഡല്‍ വാച്ചുകളും വ്യത്യസ്ത രൂപത്തില്‍ വിപണിയിലെത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് വാച്ചുകള്‍ ആണ് ഇന്നും പ്രിയം. ഫാഷന്‍ വിസ്മയങ്ങളും കാഴ്ചകളും ഇവിടെ തീരുന്നില്ല. നാളെ എന്തെന്ന് ഉറ്റുനോക്കുകയാണ് ഫാഷന്‍ പ്രേമികള്‍.

NEWS LETTER
RSS
VIDEO