കളികള്‍ക്കിടയില്‍ കുഞ്ഞിന് വീഴ്ചയും മുറിവും പതിവ്. ഇത്തരം അപകടങ്ങളുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത്...
ജനലിലും മറ്റും എത്തിപ്പിടിച്ച് കയറാനും, കൗതുകമുള്ള ഓരോ സാധനങ്ങളെടുത്ത് വായിലിടാനുമൊക്കെയായിരിക്കും കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമിഷ്ടം. നോക്കിയിരിക്കാന്‍ കൗതുകമുണ്ട്. ദൈവമേ, ഈ കുഞ്ഞിന്റെ കളികള്‍ എന്നു തോന്നുകയും ചെയ്യാം. പക്ഷേ, അതിനിടയില്‍ വീണ് വല്ലതും പറ്റിയാലോ.
വീഴ്ച

ഒരു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത്തരം ചെറിയ അപകടങ്ങള്‍ കൂടുതലുണ്ടാവുന്നത്. തല ഇടിച്ചിട്ടായിരിക്കും മിക്കവാറും വീഴുന്നത്. വീഴ്ച അധികം ഉയരത്തില്‍നിന്നല്ലെങ്കില്‍ പേടിക്കാനില്ല. കാരണം, അവരുടെ തലച്ചോര്‍ ഉറച്ചുവരുന്ന പ്രായമാണത്. അതുകൊണ്ടുതന്നെ തലച്ചോറിനെ സാരമായി ബാധിക്കില്ല.
എങ്കിലും, 24 മണിക്കൂര്‍ കഴിയുന്നതുവരെ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ത്താതെ ഛര്‍ദ്ദിക്കുക, കളിയും ചിരിയും കുറയുക, ഉറക്കം കുറയുക ഇങ്ങനെയൊക്കെ വരികയാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.
ശരീരഭാഗം മുഴച്ചിട്ടുണ്ടെങ്കില്‍ അവിടം തിരുമ്മണമെന്നില്ല. പകരം മുഴച്ച ഭാഗത്ത് ഒരു കഷണം ഐസ് വെച്ചാല്‍ മതി.
വീണതിനുശേഷം കുഞ്ഞ് കളിക്കുമ്പോള്‍ പഴയതുപോലെത്തന്നെ കൈയും കാലും ഇളക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. രണ്ടു കാലും നിലത്ത് ഉറപ്പിച്ചു കുത്തുന്നുണ്ടോയെന്നും നോക്കണം. അങ്ങനെയല്ലെങ്കില്‍ വിദഗ്ധ ചികിത്സ തേടുന്നതാണ് നല്ലത്.
എങ്കിലും, 24 മണിക്കൂര്‍ കഴിയുന്നതുവരെ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ത്താതെ ഛര്‍ദ്ദിക്കുക, കളിയും ചിരിയും കുറയുക, ഉറക്കം കുറയുക ഇങ്ങനെയൊക്കെ വരികയാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.
ശരീരഭാഗം മുഴച്ചിട്ടുണ്ടെങ്കില്‍ അവിടം തിരുമ്മണമെന്നില്ല. പകരം മുഴച്ച ഭാഗത്ത് ഒരു കഷണം ഐസ് വെച്ചാല്‍ മതി.
വീണതിനുശേഷം കുഞ്ഞ് കളിക്കുമ്പോള്‍ പഴയതുപോലെത്തന്നെ കൈയും കാലും ഇളക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. രണ്ടു കാലും നിലത്ത് ഉറപ്പിച്ചു കുത്തുന്നുണ്ടോയെന്നും നോക്കണം. അങ്ങനെയല്ലെങ്കില്‍ വിദഗ്ധ ചികിത്സ തേടുന്നതാണ് നല്ലത്.
ഷോക്ക്
പ്ലഗ് പോയിന്റിലും മറ്റും വിരലുകളും പച്ച ഈര്‍ക്കിലും കൊണ്ട് കുത്തിനോക്കുക, കുഞ്ഞുങ്ങളുടെ ഒരു പ്രധാന പണിയാണിത്. അതിനിടയി
ല്‍ ചിലപ്പോള്‍ ഷോക്കേല്‍ക്കുകയും ചെയ്യാം. ഉപയോഗിക്കാത്ത സോക്കറ്റുകള്‍ എപ്പോഴും ഡമ്മി പ്ലഗ്ഗുകള്‍ ഉപയോഗിച്ച് അടച്ചു വെക്കണം.മിക്‌സി, ഇസ്തിരിപ്പെട്ടി, ഹീറ്റര്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളില്‍ നിന്നും ഇടയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് ഷോക്കേല്‍ക്കാറുണ്ട്. ഇങ്ങനെ ഷോക്കേറ്റാല്‍ വേഗം തന്നെ, മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് കുട്ടിയെ ഉപകരണത്തിന്റെ അടുത്തുനിന്നും മാറ്റിക്കിടത്തുക. അതിനുശേഷം പുറത്ത് സാവധാനം തട്ടുക. ബോധക്ഷയമോ മറ്റോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കുകയും വേണം.
മുറിവ്
വീഴ്ച മൂലമുള്ള മുറിവ് ചെറുതാണെങ്കില്‍, തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് നന്നായി കഴുകി, ആന്റിസെപ്റ്റിക് ക്രീം പുരട്ടിയാല്‍ മതി. ബ്ലേഡ് കൊണ്ട് മുറിഞ്ഞാലും മുറിവ് വൃത്തിയാക്കി ആന്റിസെപ്റ്റിക് ക്രീം വെച്ചാല്‍ മതി.
വലിയ മുറിവില്‍, ചിലര്‍ കാപ്പിപ്പൊടിയും പഞ്ചസാരയും ഒക്കെ വെച്ച് കെട്ടാറുണ്ട്. അതു വേണമെന്നില്ല. പകരം നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് മുറിവ് കെട്ടിയാല്‍ മതി. ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കാന്‍ കൊടുത്താല്‍ രക്തം ഒഴുകുന്നത് നില്‍ക്കും.
തീപ്പൊള്ളല്‍
നിലവിളക്കില്‍ നിന്നും മെഴുകുതിരിയില്‍ നിന്നും മറ്റും ചെറിയ കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കാറുണ്ട്. കുഞ്ഞിനു പൊള്ളലേറ്റാല്‍ പൊള്ളിയ ഭാഗം തിരുമ്മരുത്. പൊള്ളിയ ഭാഗത്ത് തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതല്ല. കാരണം, വെള്ളം ചീത്തയാണെങ്കില്‍ പൊള്ളിയ ഭാഗം പഴുക്കാനിടയുണ്ട്. ഏറ്റവും നല്ലത് ഒരു ആന്റിസെപ്റ്റിക് ക്രീം പുരട്ടുന്നതാണ്.
വെള്ളത്തില്‍ വീണാല്‍
കുളിമുറിയിലും മറ്റും കുഞ്ഞിനെ ഒറ്റയ്ക്ക് നിര്‍ത്തിപോവുമ്പോഴാണ്, വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഉണ്ടാവുന്നത്. വെള്ളത്തില്‍ വീണ കുഞ്ഞിനെ പുറത്തെടുത്ത ഉടനെ, ഉള്ളിലുള്ള വെള്ളം പതുക്കെ വയറില്‍ അമര്‍ത്തി പുറത്തു കളയണം. ശരീരം തിരുമ്മി ചൂടുപിടിപ്പിക്കുകയും വേണം. എന്നിട്ട് കുഞ്ഞിനെ ഡോക്ടറെ കാണിച്ചാല്‍ മതി.
വസ്തുക്കള്‍ മൂക്കിലിട്ടാല്‍
ചില കുഞ്ഞുങ്ങള്‍ ചെറിയ വസ്തുക്കളെടുത്ത് മൂക്കിലിടാറുണ്ട്. ഇങ്ങനെ എന്തെങ്കിലും മൂക്കിലിട്ടെന്നറിഞ്ഞാല്‍ ഉടനെ മൂക്കിന്റെ മറ്റേ ദ്വാരം വിരല്‍ കൊണ്ട് അടക്കുക. എന്നിട്ട് കുഞ്ഞിനോടു തുമ്മാന്‍ പറയണം. അല്ലെങ്കില്‍ മൂക്കിന്റെ ദ്വാരം അടച്ചുപിടിച്ച് ശക്തിയായി ശ്വാസം പുറത്തേക്കു വിട്ടാലും മതി. അധികം ഉള്ളിലല്ലെങ്കില്‍, ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ആ വസ്തു പുറത്തു വന്നു കൊള്ളും.
ഗുളികകള്‍ വായിലിട്ടാല്‍
ചില വീടുകളില്‍ കാണാം, ഡൈനിംഗ് ടേബിളില്‍ മുതിര്‍ന്നവരുടെ മരുന്നും മറ്റും വെച്ചിരിക്കുന്നത്. ഇത് വളരെയേറെ അപകടകരമാണ്. ആരും കാണാതെ കുഞ്ഞ് ഗുളികകള്‍ എടുത്ത് വായിലിട്ടേക്കാം.
അയേണ്‍ ടാബ്‌ലറ്റ്‌സ് അമിതമായി ഉള്ളില്‍ ചെല്ലുന്നത് കുഞ്ഞുങ്ങള്‍ക്ക് വളരെയേറെ ദോഷകരമാണ്. അതുപോലെത്തന്നെയാണ് ഡയബറ്റിക് ടാബ്‌ലറ്റ്‌സും. പക്ഷേ, ഇത് കുട്ടി എടുത്തു വായിലിട്ടതു നമ്മള്‍ അറിയണമെന്നില്ല. എക്‌സ്-റേ എടുത്തു നോക്കിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ.പതിവില്‍ നിന്നും വിപരീതമായി കുഞ്ഞിന് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, കുഞ്ഞ് പെട്ടെന്ന് തളര്‍ന്നുപോവുകയോ, കുഞ്ഞിന് അപസ്മാരം വരികയോ ചെയ്താല്‍ വേഗം തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതാണ് നല്ലത്. കഴിയുന്നതും രണ്ടു മണിക്കൂറിനുള്ളില്‍.
ആസിഡ്, സോപ്പ് അകത്തുചെന്നാല്‍
കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍, ആസിഡ് പോലെയുള്ളവ അകത്താക്കിയെന്നു തോന്നിയാല്‍ പിന്നെ വെള്ളം കൊടുക്കാന്‍ പാടില്ല. കാരണം, ആസിഡും വെള്ളവും ചേര്‍ന്ന് റിയാക്ഷന്‍ ഉണ്ടായി പൊള്ളല്‍ അധികമാവും. അതുകൊണ്ട് ഉടന്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

NEWS LETTER
RSS











