MATHRUBHUMI RSS
Loading...
എന്റെ കുട്ടി എന്താ ഇങ്ങനെ

പ്രശ്‌നങ്ങള്‍ നിറഞ്ഞ പുതിയ കാലത്ത് കുട്ടികളെ നേര്‍വഴിക്ക് നയിക്കുക അത്ര എളുപ്പമല്ല. രക്ഷിതാക്കളുടെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിദഗ്ദ്ധര്‍ നല്‍കുന്ന മറുപടികള്‍...


പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്തുകൊന്നത് സഹപാഠിയായ പതിനഞ്ചുകാരന്‍. ''എനിക്കെല്ലാരോടും വെറുപ്പാണ്. എന്നോട് മാത്രമാണ് ഇഷ്ടം,'' കൊച്ചുകുറ്റവാളി പോലീസിനോട് നിസ്സംഗതയോടെ പറഞ്ഞു. സ്‌നേഹിക്കാന്‍ അച്ഛനമ്മമാര്‍ അടുത്തില്ലാതെ പോയ കുട്ടിയുടെ ദുരന്തമായിരുന്നു അത്. എന്നാല്‍ അച്ഛനമ്മമാര്‍ അടുത്തുണ്ടായിട്ടും വഴിതെറ്റിപ്പോവുന്ന മക്കളുടെ കാര്യമോ? പഴയപോലെയല്ല, മാറിയ മൂല്യങ്ങളുടേയും കാഴ്ചപ്പാടുകളുടേയും ലോകത്താണ് ഇന്നത്തെ കുട്ടികള്‍. മക്കളെ നല്ല രീതിയില്‍ വളര്‍ത്തുന്നതില്‍ എല്ലാ രക്ഷിതാക്കളും വിജയിക്കുന്നില്ല. പുതിയ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും കുട്ടികള്‍ക്കുമുണ്ട്.

വീട്ടില്‍ നിസ്സാരമായ വഴക്കുകള്‍ േപാലും എന്റെ അഞ്ച് വയസ്സുകാരി മകെള വല്ലാതെ ടെന്‍ഷനിലാക്കുന്നു. കുട്ടിക്ക് ഭയങ്കര േപടി
അച്ഛനമ്മമാരുടെ കണ്ണില്‍ നിസ്സാരമായി തോന്നുന്ന വഴക്കുകള്‍ കുട്ടിയുടെ കണ്ണില്‍ അത്ര നിസ്സാരമായിരിക്കില്ല. വീട്ടില്‍ വഴക്കുണ്ടാവുമ്പോള്‍ അച്ഛനമ്മമാര്‍ പരസ്പരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് കുഞ്ഞുങ്ങളെ പരിഭ്രാന്തരാക്കും. കുട്ടിക്ക് വഴക്കുണ്ടാവുന്നത് പേടിയാണെങ്കില്‍ കുടുംബപശ്ചാത്തലം ഒന്ന് കൂടി വിശകലനം ചെയ്യണം. അസന്തുഷ്ടിയും അരക്ഷിതാവസ്ഥയും മദ്യപാനം മുലമുള്ള പ്രശ്‌നങ്ങളും ഉള്ള കുടുംബത്തില്‍ വളരുന്ന കുട്ടി സ്വാഭാവികമായും വൈകാരികമായി പ്രയാസമനുഭവിക്കും. മാതാപിതാക്കളുടെ മാനസികസമ്മര്‍ദ്ദവും കുട്ടികളില്‍ വൈകാരികപ്രശ്‌നങ്ങളുണ്ടാക്കും. നല്ലൊരു കൗണ്‍സിലറെ കണ്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക.

ഏഴാം ക്ലാസില്‍ പഠിക്കുന്ന എെന്റ കുട്ടിക്ക് എേപ്പാഴും കളവ് പറയുന്ന സ്വഭാവമുണ്ട്. ഇത് എങ്ങെന മാറ്റാം

കുട്ടി നുണ പറയുന്നതിന് പിന്നില്‍ പല കാരണവും കാണും. ഇത് കുട്ടിയുടെ ശീലമാണോ, എന്ത് സാഹചര്യത്തിലാണ് അവന്‍ നുണ പറയുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശകലനം ചെയ്യണം. അവനുമായി ഈ വിഷയം ചര്‍ച്ച ചെയ്യുക. അപ്രിയ സത്യങ്ങളായാലും അവ അച്ഛനമ്മമാരോട് പറയാന്‍ കുട്ടിയ്ക്ക് ധൈര്യം പകരുക. എത്ര പ്രശ്‌നമുള്ളതായാലും അച്ഛനമ്മമാരോട് സ്വതന്ത്രമായി പറയാമെന്നും അതിന് വഴക്ക് പറയില്ലെന്നും ഉറപ്പ് നല്‍കണം. എന്നാല്‍ കുട്ടി മനസ്സ് തുറന്ന് സംസാരിക്കും. രക്ഷിതാക്കളും പക്വതയോടെ വേണം ഇത്തരം സന്ദര്‍ഭത്തില്‍ പെരുമാറാന്‍. കുട്ടിയെ സ്വകാര്യമായി വിളിച്ചിരുത്തി എന്താണ് അവന്റെ പ്രശ്‌നമെന്ന് ചര്‍ച്ച ചെയ്യുക. തെറ്റുതിരുത്തി, നേരായ വഴി കാണിച്ചുകൊടുക്കുക. സ്വന്തം ജീവിതം മാറ്റാന്‍ അവനെത്തന്നെ ചുമതലപ്പെടുത്തുക.

മകന്‍ പത്താം ക്ലാസിലാണ്. െപണ്‍കുട്ടികളോട് എ്രതേനരം േവണെമങ്കിലും സംസാരിക്കും. വഴക്ക് പറഞ്ഞിട്ടും കാര്യമില്ല

കുട്ടി പൊതുവെ സംസാരപ്രിയനാണോ, അതോ ഇത് ഇടയ്ക്ക് മാത്രം ഉണ്ടായ സ്വഭാവമാണോ, പെട്ടെന്നുള്ള മാറ്റമാണോ, ഇതോടനുബന്ധിച്ച് മറ്റു പെരുമാറ്റവ്യത്യാസം എന്തെങ്കിലും ഉണ്ടോ, എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇത് തെറ്റായി കാണേണ്ട കാര്യമില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ആരോഗ്യകരമായ സൗഹാര്‍ദ്ദം നന്ന്. കുട്ടിയുടെ സൗഹൃദത്തില്‍ പഠനത്തെ മോശമായി ബാധിക്കുന്ന, അനൗചിത്യപരമായ വല്ലതും കണ്ടെങ്കില്‍ കൗണ്‍സിലിങ്ങ് തേടണം.

പത്തു വയസ്സുള്ള മകന്‍ ഭയങ്കര ലജ്ജാശീലനാണ്. എങ്ങെന മാറ്റിയെടുക്കാം...

മറ്റുള്ളവരുമായി ഇടപെടാന്‍ സാഹചര്യമൊരുക്കുകയാണ് പോംവഴി. കുട്ടികള്‍ക്ക് പഠനം മാത്രം പോര. നല്ല സാമൂഹ്യജീവിതം കൂടി വേണം. അതിനവരെ പ്രോത്സാഹിപ്പിക്കുക. കുട്ടിയെ ഒരിക്കലും അന്യരുടെ മുന്നില്‍ വെച്ച് വഴക്ക് പറയരുത്. ശിക്ഷിക്കുകയോ അപമാനിക്കും വിധം പെരുമാറുകയോ ചെയ്യരുത്. അതവരുടെ വളരുന്ന പ്രായത്തിലുള്ള ആത്മാഭിമാനത്തെ വൃണപ്പെടുത്തും. പെരുമാറ്റം മെച്ചപ്പെട്ടില്ലെങ്കില്‍ ബിഹേവിയറല്‍ തെറാപ്പിയിലൂടെ ഘട്ടം ഘട്ടമായി മാറ്റിയെടുക്കാം.

എല്‍െകജി വിദ്യാര്‍ത്ഥിയാണ് മകന്‍. എേപ്പാഴും മറ്റുള്ള കുട്ടികളുമായി അടിപിടി കൂടും. എന്ത് ചെയ്യും?

എങ്ങനെയുള്ള സാഹചര്യത്തിലാണ് കുട്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നത്, എന്തൊക്കെ ദ്രോഹം ചെയ്യുന്നു, പ്രായത്തിനനുസരിച്ചാണോ കുട്ടിയുടെ ബുദ്ധിവികാസം, എന്നീ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അഉഒഉ ( ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ ) അതായത് അശ്രദ്ധ, എടുത്തുചാട്ടം, ഇരിപ്പുറയ്ക്കായ്ക, എന്നീ ലക്ഷണങ്ങളുണ്ടോ എന്ന് നോക്കണം. ഇന്നത്തെ സ്‌കൂള്‍ കുട്ടികളില്‍ 100 - ല്‍ അഞ്ച് പേര്‍ക്ക് ഹൈപ്പര്‍ ആക്ടിവിറ്റി എന്ന പെരുമാറ്റപ്രശ്‌നം ഉണ്ട്. അതിന്റെ ബാഹ്യലക്ഷണമായാണ് സാധാരണയായി അമിത പ്രവര്‍ത്തനനിരത കാണുന്നത്. ഇതിന് കൗണ്‍സിലിങ് വേണ്ടിവരും.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് കഌാസില്‍ ്രശദ്ധിക്കാന്‍ കഴിയുന്നില്ല

സ്റ്റെപ്പ് 1 - ക്ലാസ് ടീച്ചര്‍ കുട്ടിയെ പ്രത്യേകം വിളിച്ച് സൗഹാര്‍ദ്ദത്തില്‍ സംസാരിക്കണം. എന്താണ് ശ്രദ്ധക്കുറവിന് കാരണം എന്ന് കണ്ടെത്തുക. മുന്‍പത്തെയും ഇപ്പോഴത്തെയും അധ്യാപകരുമായി അവന്റെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുക. കുട്ടിയുടെ പെരുമാറ്റം വീട്ടില്‍ എങ്ങനെയാണെന്ന് വിശകലനം ചെയ്യുക. വീട്ടിലും ശ്രദ്ധക്കുറവോടെയാണോ പെരുമാറുന്നത് എന്ന് കണ്ടുപിടിക്കുക.

സ്‌റ്റെപ്പ് 2 - പഠനഭാരമാണോ കുട്ടിയുടെ പ്രശ്‌നം എന്നന്വേഷിക്കുക. അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസികപ്രശ്‌നം ഉണ്ടോ എന്നറിയുക.

സ്‌റ്റെപ്പ് 3 - മാനസികപ്രശ്‌നമാണെങ്കില്‍ രക്ഷിതാക്കളും അധ്യാപകരും കൂട്ടുകാരും സ്റ്റുഡന്റ ് കൗണ്‍സിലറും ചേര്‍ന്ന് വേണം പ്രശ്‌നം പരിഹരിക്കാന്‍.

എന്റെ പതിനാലുകാരന്‍ മകന്റെ കൂട്ടുകാര്‍ െമാത്തം കുഴപ്പക്കാരാണ്. അവെര ഒഴിവാക്കാന്‍ പറഞ്ഞിട്ട് അവന്‍ തയ്യാറുമല്ല. എന്താണ് മാര്‍ഗം?

ഇപ്പോഴത്തെ കൂട്ടുകാര്‍ അത്ര ശരിയല്ലെന്ന് കുട്ടിയോട് തന്നെ പറയുക. പഠിക്കാന്‍ സഹായിക്കുന്ന ഫ്രണ്ട്ഷിപ്പുകളല്ല അവ എന്ന് ബോധ്യപ്പെടുത്തുക. അത്തരം സൗഹൃദങ്ങള്‍ അവന് പ്രശ്‌നമുണ്ടാക്കുമെന്നും. പതിയെ അത്തരം കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു എന്നും പറയുക
.

േഹാം വര്‍ക്ക് ചെയ്യാനിരുന്നാല്‍ അനാവശ്യമായി വാശിയും പിണക്കവുമാണ് കുട്ടിക്ക്. േഹാംവര്‍ക്കിേനാടുള്ള മടി എങ്ങനെ മാറ്റാം?

ഹോംവര്‍ക്ക് ലഘൂകരിക്കാന്‍ രക്ഷിതാവ് സഹായിക്കണം. കുട്ടി ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ ഒപ്പമിരിക്കുക. സംശയങ്ങള്‍ തീര്‍ത്ത് കൂട്ട് നല്‍ കുക. നന്നായി ചെയ്യുമ്പോള്‍ അഭിനന്ദിക്കുക, ചെറിയ സമ്മാനങ്ങള്‍ നല്‍കുക. ക്രമേണ ഹോംവര്‍ക്ക് നല്ലൊരനുഭവമായി മാറും.

എന്റെ ആറ് വയസുള്ള കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണമൊന്നും വേണ്ട. േബക്കറി സാധനങ്ങളാണ് ഇഷ്ടം

ബേക്കറി പലഹാരങ്ങളോടുള്ള താല്‍പ്പര്യം ശീലം കൊണ്ട് ഉണ്ടാവുന്നതാണ്. കുട്ടിയുടെ ഭക്ഷണശീലം ആദ്യമേ ശ്രദ്ധിക്കുക. കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ നല്‍കുക. ഉദ്യോഗസ്ഥകളായ അമ്മമാരാണ് പൊതുവെ കുട്ടികള്‍ക്ക് ബേക്കറി പലഹാരം കൊടുത്ത് ശീലിപ്പിക്കുന്നത്. സമയക്കുറവാണ് കാരണം. എന്നാലും ഇതിലെ അപകടം കണക്കിലെടുത്ത് കുട്ടിക്ക് മായമില്ലാത്ത ഭക്ഷണം നമ്മള്‍ തയ്യാറാക്കണം. ആകര്‍ഷണീയമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് ഇഷ്ടം. പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് നിറം നല്‍കി പലഹാരങ്ങള്‍ ഉണ്ടാക്കാം.

കുട്ടിയുെട സമീകൃതാഹാരം ഒാേരാ ്രപായത്തിലും ഏതുവിധമാണ്?

വളര്‍ച്ചയ്ക്കും പ്രായത്തിനും അനുസരിച്ച് കുട്ടികള്‍ക്കാവശ്യമുള്ള ദൈനംദിന ഭക്ഷണത്തിന്റെ അളവിലും വ്യത്യാസമുണ്ട്. പ്രീ-സ്‌കൂള്‍ പ്രായക്കാര്‍ക്കുള്ള ഭക്ഷണത്തില്‍ മാംസ്യം നന്നായി ഉള്‍പ്പെടുത്തണം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളില്‍ അന്നജം അടങ്ങിയിരിക്കുന്നു. വളര്‍ച്ചയ്ക്കാവശ്യമായ ഗഌക്കോസ് കിട്ടുന്നത് ഇവയില്‍ നിന്നാണ്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇടയ്ക്കിടെ വിശക്കും. പ്രത്യേകിച്ചും നന്നായി ഓടിക്കളിക്കുന്നവരാകുമ്പോള്‍. അവര്‍ക്ക് അധിക കലോറി ആവശ്യമാണ്. ദിവസം 5-6 തവണ ഭക്ഷണം നല്‍കണം. കൊഴുപ്പ് നീക്കാത്ത പാല്‍ നല്‍കാം.

എല്ലിനും പല്ലിനും ഉറപ്പ് ലഭിക്കാന്‍ കാല്‍സ്യം വേണം. റാഗി, ഇലക്കറികള്‍, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം കാല്‍സ്യമുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന് പകരം ഗ്രില്‍ ചെയ്തതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണമാണ് നല്ലത്. കടുത്ത മധുരമുള്ള പലഹാരങ്ങള്‍ ഒഴിവാക്കാം. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. രാവിലത്തെ തിരക്കില്‍ മക്കള്‍ക്ക് വെറും ഒരു ഗഌസ് പാല്‍ മാത്രം നല്‍കുന്നവരുണ്ട്. ഭക്ഷണത്തിന് ശേഷമേ പാല്‍ കുടിക്കാന്‍ നല്‍കാവൂ. ആഹാരം കൊണ്ട് ആരോഗ്യക്കുറവിനെ നികത്താന്‍ സാധിക്കുന്ന അവസാന ഘട്ടമാണ് കൗമാരം. ഈ പ്രായത്തില്‍ നാടന്‍ പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കണം.പഠനത്തിന്റെ സമ്മര്‍ദ്ദം കാരണം ഒന്നും കഴിക്കാതെ ഇരിക്കും ചിലര്‍. പക്ഷെ, ശരീരത്തിന് ഭക്ഷണത്തിന്റെ ആവശ്യം ഏറ്റവും കൂടുന്ന പ്രായമാണിത്.

കുട്ടികള്‍ക്ക് വ്യായാമം ആവശ്യമാേണാ?

കുട്ടികള്‍ ഓടിക്കളിച്ച് വളരണം. കളിക്കാന്‍ വിടുക. അവര്‍ക്ക് അതല്ലാതൊരു വ്യയാമത്തിന്റെ ആവശ്യമില്ല. സ്‌കൂള്‍ വിട്ട് വന്ന് കുറേ നേരം കളിക്കട്ടെ. കളിക്കാന്‍ വെമ്പി നില്‍ക്കുന്ന കൊച്ചുകുട്ടികളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. ഫ്ലാറ്റിലാണ് താമസമെങ്കില്‍ താഴെ ലോണില്‍ ഓടിക്കളിക്കാന്‍ വിടുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൈക്കിളിങ്ങും നീന്തലുമൊക്കെ മികച്ച വ്യായാമങ്ങളാണ്. കംപ്യൂട്ടര്‍ ഗെയിമുപോലുള്ള കുത്തിയിരുന്നുള്ള കളികള്‍ അധികനേരം നല്ലതല്ല. അമിതവണ്ണം ഉള്ള കുട്ടികളായാലും ഹെല്‍ത്ത് ക്ലബ്ബില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത്,ഏതെങ്കിലും ഒരു സ്‌പോര്‍ട്‌സ് ഇനം തിരഞ്ഞെടുക്കുക.

എെന്റ പന്ത്രണ്ടുകാരി മകള്‍ക്ക് എന്നും രാവിെല ശാരീരിക അസ്വസ്ഥതകളാണ്. േഡാക്ടറെ കാണിച്ചു. ്രപേത്യകിച്ച് ്രപശ്‌നമില്ല. ഇതുകൊണ്ടാണ്?

കൗമാരകാലത്ത് കുട്ടികളില്‍ പൊതുവെ പുലര്‍ച്ചെ ഉറക്കം കൂടുതലാണ്. അതാവാം രാവിലെ ഉണരുമ്പോഴുള്ള അസ്വസ്ഥതയ്ക്ക് കാരണം. ഇനി മറ്റെന്തെങ്കിലും പ്രശ്‌നമാണോ എന്നത് കുട്ടിയോട് ചോദിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്. എന്തും പറയാനുള്ള അന്തരീക്ഷം വീട്ടിലുണ്ടെങ്കിലേ അവര്‍ മനസ്സിലുള്ളത് തുറന്ന് പറയൂ.

കുട്ടി എ്രത നിര്‍ബന്ധിച്ചാലും നന്നായി ഭക്ഷണം കഴിക്കില്ല. നല്ല പാടാണ് കഴിപ്പിക്കാന്‍

പലപ്പോഴും അമിതമായ ഉത്കണ്ഠ കൊണ്ടാണ് കുട്ടി ഭക്ഷണം കഴിക്കാത്തത്. അതിന്റെ കാരണം ആദ്യം കണ്ടെത്തണം. കുട്ടിയെ അടുത്തിരുത്തി, പതിയെ സ്‌നേഹത്തില്‍ സംസാരിക്കുക. മനസ്സിലുള്ള ചെറിയ സംഘര്‍ഷങ്ങള്‍ പോലും ഇങ്ങനെ ചികഞ്ഞെടുക്കാന്‍ സാധിക്കും. സ്‌കൂളില്‍ പോകാനുള്ള മടിയോ എന്തെങ്കിലും ഭയമോ അസുഖമോ ആവും കാരണം. ഇത്തരം സാഹചര്യങ്ങളില്‍ അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ പ്രതികരണം പ്രധാനമാണ്. ജോലിക്കാരിയായ അമ്മയ്ക്കും കാണും പലവിധ ടെന്‍ഷനുകള്‍. രാവിലത്തെ സമയം കുറച്ചുകൂടി ക്രമീകരിക്കുക. തലേ ദിവസം കഴിയുന്നത്ര പണികള്‍ മുന്‍കൂട്ടി ചെയ്തുവെക്കാമല്ലോ.


കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ പാകത ഇല്ലാത്തതിനാല്‍ അവരുടെ ടെന്‍ഷന്‍ കുറയ്‌ക്കേണ്ടത് നമ്മുടെ ചുമതല തന്നെ. എല്ലാത്തിനും ഞാന്‍ തന്നെ വേണം, എന്ന് ചില അമ്മമാര്‍ പറയുന്നത് കേള്‍ക്കാം. ഇത് ശരിയല്ല. അച്ഛനും അമ്മയും മക്കളും വീട്ടുപണികള്‍ ആവും വിധം പങ്കിട്ടെടുക്കുക തന്നെ വേണം. കുട്ടിക്ക് കഴിക്കാന്‍ രുചിയുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ശ്രദ്ധിക്കുക. നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് തെറ്റാണ്.

എന്ത് പറഞ്ഞാലും എന്റെ പതിമൂന്നുകാരി മകള്‍ തര്‍ക്കുത്തരം പറയുന്നു

കൗമാരപ്രായത്തില്‍ കുട്ടിയില്‍ വിവേകബുദ്ധി സജീവമാകുന്നു. ആത്മവിശ്വാസം കൂടും. താന്‍ വിചാരിക്കുന്നതാണ് ശരി എന്ന് കരുതും. മറ്റാര്‍ക്കുമൊന്നുമറിയില്ലെന്ന് തോന്നും. മക്കളുടെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ അച്ഛനമ്മമാര്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. രക്ഷിതാക്കള്‍ പരസ്പര ബഹുമാനം സൂക്ഷിക്കണം. കുട്ടി പറയുന്നതെല്ലാം പാടെ തള്ളുന്ന മാതാപിതാക്കളുണ്ട്. അങ്ങനെ ചെയ്യരുത്. ഏറ്റവും കുറഞ്ഞത് അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധിക്കണം. ചിലപ്പോഴെങ്കിലും അവരെ അംഗീകരിക്കയും വേണം. കുട്ടി തര്‍ക്കുത്തരം പറഞ്ഞെങ്കില്‍ പിന്നീട് അതിന് അവസരമുണ്ടാക്കരുത്. കര്‍ക്കശമായി, ശക്തമായി ഇനി അതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കണം.

മകള്‍ക്ക് പതിമൂന്ന് വയസ്സാണ്. കുട്ടിയെ ഞങ്ങളുെട അടുത്ത് നിന്ന് മാറ്റിക്കിടത്തേണ്ടതുണ്ടോ?

പൊതുവെ ഒറ്റക്കുട്ടിയാവുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കുട്ടിയെ അടുത്ത് തന്നെ കിടത്താനാവും ഇഷ്ടം. പക്ഷെ മാറ്റിക്കിടത്തല്‍ കുട്ടിയുടെ ജീവിതത്തില്‍ ഒരു പ്രധാന സംഭവമാണ്. എട്ടുവയസ്സുതൊട്ട് മാറ്റിക്കിടത്താം. പെട്ടെന്ന് ഉറക്കം വേറെയാക്കരുത്. ആദ്യം ഒരേ മുറിയില്‍ തൊട്ടടുത്ത കട്ടിലിലേക്ക് മാറ്റാം. പിന്നെ അടുത്ത മുറിയില്‍ വാതില്‍ തുറന്നാല്‍ കാണും വിധം. അത് ശീലമായാല്‍ പ്രത്യേകം മുറി തന്നെ നല്‍കാം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും സ്വാശ്രയശീലത്തിനും തനിച്ചുള്ള ഉറക്കം സഹായിക്കും. മാത്രവുമല്ല, വലുതായിട്ടും മാതാപിതാക്കളുടെ അടുത്ത് തന്നെ കിടന്നുറങ്ങുന്നത് നല്ല ശീലവുമല്ല. അത് മാനസികപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.

കുട്ടി ഇന്റര്‍െനറ്റ് ഉപേയാഗിക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ്രശദ്ധിക്കണം?

കുട്ടി ഇന്റര്‍നെറ്റില്‍ എന്ത് കാണുന്നു എന്ന് രക്ഷിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അത് കുട്ടി അറിയാതെ ഒളിഞ്ഞ് നോക്കരുത്. കുട്ടിയോട് പറഞ്ഞ്, നേരിട്ട് തന്നെ പരിശോധിക്കുക. ഈ പ്രായത്തില്‍ കാണാന്‍ പാടില്ലാത്ത സൈറ്റുകള്‍ നെറ്റിലുണ്ടെന്ന് പറയാം. അത്തരം കാര്യങ്ങള്‍ കൗമാരപ്രായത്തില്‍ മനസ്സിലാക്കാന്‍ പ്രയാസമുണ്ടെന്നും ക്രമേണ അത്തരം കാര്യങ്ങളോട് അഡിക്ഷന്‍ വരുമെന്നും പറയാം. അഡള്‍ട്ട് ഓണ്‍ലി സൈറ്റുകള്‍ തടയാനുള്ള സോഫ്റ്റ് വെയറുകള്‍ ആദ്യമേ കംപ്യൂട്ടറില്‍ സ്ഥാപിച്ചിരിക്കണം.

എെന്റ ആറും ഒന്‍പതും വയസ്സുള്ള മക്കള്‍ തമ്മില്‍ എന്നും നല്ല വഴക്കാണ്. എന്തു ചെയ്യും?

അടി കൂടുന്ന മക്കളില്‍ പരസ്പരസ്‌നേഹം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. തനിക്ക് കിട്ടിവന്ന സ്‌നേഹം അനിയനുമായി പങ്കിടുന്നതിന്റെ സങ്കടം മൂത്ത കുട്ടിക്കുണ്ടാവും. അതാണ് പലപ്പോഴും പ്രശ്‌നത്തിന്റെ കാതല്‍. സമയം കിട്ടുമ്പോഴൊക്കെ രണ്ടുമക്കളേയും അടുത്ത് വിളിച്ചിരുത്തി, അവരോട് അച്ഛനമ്മമാര്‍ക്ക് തുല്ല്യസ്‌നേഹമാണെന്ന് മനസ്സിലാക്കിക്കുക. മൂത്തയാള്‍ ആദ്യത്തെ കുഞ്ഞാണ് എന്നും രണ്ടാമത്തെയാള്‍ ഇളയ വാവയാണെന്നും പ്രത്യകതയായി പറയുക. അത് അവരിരുവര്‍ക്കും അംഗീകാരമാവും. പരസ്പരം സമ്മാനങ്ങള്‍ കൈമാറിക്കുക. അതില്‍ അവര്‍ക്കുള്ള സന്തോഷം പരസ്പരം അറിയിക്കുക. എന്തെങ്കിലും സാധനം ഒരാള്‍ക്ക് മാത്രമായി ഒരിക്കലും വാങ്ങരുത്. ഇരുവര്‍ക്കുമിടയില്‍ എല്ലാം തുല്ല്യമായേ പങ്ക് വെക്കാവൂ.

എന്റെ മകള്‍ പത്തില്‍ പഠിക്കുന്നു. അവള്‍ക്ക് സ്‌കൂൡ ആരുമായും അടുപ്പമില്ല. ്രഫണ്ട്‌സില്ല. ഇതുകൊണ്ട് കുഴപ്പമുേണ്ടാ?

എന്തുകൊണ്ട് മകള്‍ക്ക് കൂട്ടുകാരില്ല എന്നന്വേഷിക്കുക. കൂട്ടുകാരില്ലാത്തത് കുട്ടിയുടെ സ്വഭാവത്തിലെ ഒരു കുറവ് തന്നെയാണ്. കൂട്ടുകാര്‍ ഉണ്ടായാലേ സഹവര്‍ത്തിത്വം, സ്‌നേഹപ്രകടനം, പങ്കിടല്‍ എന്നിവയൊക്കെ ഉണ്ടാവൂ.

എെന്റ അഞ്ചുവയസ്സുകാരി മകള്‍ രാവും പകലുമില്ലാെത ടിവിയുെട മുന്നിലാണ്. എങ്ങനെ നിയന്ത്രിക്കാം?

അഞ്ച് വയസ്സുവരെയുള്ള കുട്ടികളെ ടിവി അഡിക്ഷനില്‍ നിന്ന് മാറ്റുക എളുപ്പമാണ്. മറ്റുകാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുക. കഥ പറഞ്ഞുകൊടുക്കാം. ഒപ്പമിരുന്ന് പുസ്തകം വായിപ്പിക്കാം. പ്രകൃതി നിരിക്ഷണത്തിന് അവസരമൊരുക്കാം...ടിവിയില്‍ത്തന്നെയുള്ള പഠനവുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാം. എന്തിനും കുറച്ചുസമയമെങ്കിലും അച്ഛനോ അമ്മയോ ഒപ്പം കൂടണമെന്ന് മാത്രം.

ടിവിയുടെ മുന്‍പില്‍ വച്ച് ആഹാരം കഴിക്കാന്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. എന്നിട്ട് അവസാനം കുട്ടികളെ കുറ്റപ്പെടുത്തും. ഏതു നല്ല ശീലവും കുട്ടിയില്‍ ഉണ്ടാകണമെങ്കില്‍ അതിനു കുറച്ചു പ്രയാസപ്പെടണം. കുഞ്ഞ് അലറി കരയുമ്പോള്‍ ഒന്നും സാധിച്ചു കൊടുക്കരുത്. കരയട്ടെ, കുഞ്ഞിനെ നന്നാക്കാന്‍ വേണ്ടിയാണ് അവന്റെ കരച്ചിലിനെ അവഗണിക്കുന്നത്. ഈ കരച്ചില്‍ താങ്ങാനാകില്ല എന്നു പറഞ്ഞ് ടിവി ഓണ്‍ ചെയ്തുകൊടുത്താല്‍ അച്ഛനും അമ്മയ്ക്കും കുട്ടിയുടെ മേല്‍ നിയന്ത്രണമില്ലാതാകും.

എന്തുപറഞ്ഞാണ് കുട്ടിയുെട ടി.വി അഡിക്ഷന്‍ മാറ്റുക?

പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളാണെങ്കില്‍, ടിവി അധികസമയം കാണരുത് എന്ന് കാര്യകാരണസഹിതം പറഞ്ഞ് മനസ്സിലാക്കാം. അനുസരിക്കുന്നില്ലെങ്കില്‍ ദേഷ്യപ്പെടാം. എന്നാലും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കാന്‍ രക്ഷിതാക്കള്‍ മനസ്സുവെയ്ക്കണം. ടിവി അരമണിക്കൂര്‍ കണ്ടാല്‍ മതി എന്ന് പറഞ്ഞാല്‍ അത് നടപ്പാക്കാനുള്ള മനസ്സും കാണിക്കണം. കുട്ടികള്‍ക്ക് സ്‌കൂള്‍ വിട്ട് വന്നാല്‍ കുറച്ചു നേരം ടിവി കാണാനിഷ്ടമുണ്ടാകും. ഇതിന് പകരം കുറച്ചുനേരം ഓടിക്കളിച്ചിട്ട് മാത്രം ടിവി കാണാന്‍ അനുവദിക്കുക. ടിവി കണ്ടുകൊണ്ട് പഠിക്കാന്‍ അനുവദിക്കരുത്. ശ്രദ്ധ കുറയും. പഠനം യാന്ത്രികമാവും.

പത്തില്‍ പഠിക്കുന്ന മകള്‍ ടി.വിയിലെ ഹിന്ദി സിനിമാപ്പാട്ടുകളാണ് അധികവും കാണുന്നത്. എനിക്ക് ഇത് വളരെ േമാശമായി േതാന്നുന്നു

എപ്പോഴും സിനിമാഗാന രംഗങ്ങളും സീരിയലുകളും കണ്ടുകൊണ്ടിരുന്നാല്‍ ചിന്തയേയും പ്രവൃത്തിയേയും അവ സ്വാധീനിക്കും. തീരെ കാണേണ്ട എന്നല്ല. പക്ഷെ വിദ്യാര്‍ത്ഥികളാവുമ്പോള്‍, അവരുടെ സമയം വിലപ്പെട്ടതാണ്. സമയം എങ്ങനെ വിനിയോഗിക്കണം എന്ന് ചെറുതിലേ മക്കളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.


മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഒരു ദിവസം എത്ര സമയം ടിവി കാണാം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച തന്നെ വേണം. കുട്ടിയെക്കൊണ്ട് തന്നെ തീരുമാനമെടുപ്പിക്കുക. ഇഷ്ടമുള്ള ഏതെങ്കിലും ഒരു പ്രോഗ്രാം മാത്രം കാണാന്‍ അനുവദിക്കാം. ഇവിടേയും എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ അച്ഛനുമമ്മയ്ക്കും കഴിയണം. എന്നാല്‍ കുട്ടിയ്ക്ക് രക്ഷിതാക്കളോട് ബഹുമാനമുണ്ടാവും. കുട്ടികളെ അപമാനിക്കുന്ന സംസാരമോ പ്രവര്‍ത്തിയോ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. മോശമായ വാക്കുകള്‍ കുട്ടിയെക്കുറിച്ച് പറയരുത്. വളരുന്ന പ്രായമാണ്. അവര്‍ തിരിച്ചും കോപിക്കും. മക്കളെ വഴക്ക് പറയാതെത്തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇക്കാര്യങ്ങളില്‍ അച്ഛനും അമ്മയ്ക്കും ഒരു തീരുമാനമേ ഉണ്ടാകാവൂ. ടിവിയുടെ എന്ന പോലെ കുട്ടിയുടെ സ്വഭാവത്തിന്റെ റിമോട്ടും മാതാപിതാക്കളുടെ കൈയ്യിലാകണം.

തയ്യാറാക്കിയത്: ശര്‍മിള


വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ.സ്മിതാ രാമദാസ്, സൈക്ക്യാട്രിസ്റ്റ്, ഗവ.മെഡിക്കല്‍ കോളേജ്, തൃശൂര്‍

അനിലാ സരോഷ്, പ്രിന്‍സിപ്പാള്‍, സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍, തിരുവനന്തപുരം

ഡോ.സവിത. പ്രൊഫ. ശിശുരോഗ വിഭാഗം, കോട്ടയം മെഡിക്കല്‍ കോളേജ്

ഡോ.എ.നിര്‍മല, പ്രിന്‍സിപ്പല്‍ & ചൈല്‍ഡ് സൈക്കോളജിസ്റ്റ് ശാന്തിനികേതന്‍ സ്‌കൂള്‍, തിരുവനന്തപുരം