വിവാഹം

മഞ്ചേരി: ഹജ്ജ് കമ്മിറ്റി ജില്ലാട്രെയിനർ പട്ടർക്കുളം കണ്ണിയൻ മുഹമ്മദലിയുടെ മകൾ ദിൽരുപയും മഞ്ചേരി അത്തിക്കുളം പെരുമ്പള്ളി ഇസ്മയിലിന്റെ മകൻ സൗദും വിവാഹിതരായി.

വേങ്ങര: കൊടിഞ്ഞി ഫാറൂഖ് നഗർ പാലക്കാട്ട് വീട്ടിൽ ലത്തീഫിന്റെയും കഴുങ്ങുംതോട്ടത്തിൽ ആരിഫയുടേയും മകൾ ദിക്ര നൗറീനും കരുമ്പിൽ മികച്ചവീട്ടിൽ കെ.എം. ഉമ്മർ ഹാജിയുടെയും സി. നഫീസയുടേയും മകൻ തസ്‌നീമും വിവാഹിതരായി.

പെരിന്തൽമണ്ണ: പട്ടാമ്പിറോഡിൽ കുന്നക്കാവിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെയും ഭാനുമതി അമ്മയുടെയും മകൾ ജയലക്ഷ്മിയും ഷൊർണൂർ തങ്കപദ്മത്തിൽ പരേതനായ ബാലരാമന്റെയും സുശീല അമ്മയുടെയും മകൻ ജയകുമാറും വിവാഹിതരായി.