http://whos.amung.us/stats/readers/ufx72qy9661j/
ശാന്തന്‍
അരീക്കോട്: മുന്‍ ഗ്വാളിയോര്‍ റയോണ്‍സ് ഉദ്യോഗസ്ഥന്‍ പത്തനാപുരം സ്വദേശി പി.കെ. ശാന്തന്‍ (62) അന്തരിച്ചു. ഭാര്യ: ഉഷ തടത്തില്‍. മക്കള്‍: നവീന്‍ലാല്‍, നിനുലാല്‍. മരുമക്കള്‍: അനുഷ (മുക്കം), രമ്യ (കുറ്റൂളി).
 
രുക്മിണി
പൊന്നാനി: കൊടിവളപ്പില്‍ രുക്മിണി (74) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ റിട്ട. പോസ്റ്റ്മാന്‍ സുകുമാരന്‍. മക്കള്‍: പ്രദീപ്കുമാര്‍ (അബുദാബി), ബീന, ലീന. മരുമക്കള്‍: രാജീവ്രത്‌നം (അബുദാബി), വാസുദേവന്‍ (അബുദാബി).
 
ജമീല
തേഞ്ഞിപ്പലം: മകനോടൊപ്പം ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോയ വീട്ടമ്മ മിനിലോറിയിടിച്ച് മരിച്ചു.
ചെനക്കലങ്ങാടി പടിഞ്ഞാറെപള്ളിക്ക് സമീപം പുതുക്കുടി എരണിക്കല്‍ ജമീല(45) ആണ് മരിച്ചത്. അപകടത്തിനുശേഷം നിര്‍ത്താതെ പോയ മിനിലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.
ബൈക്കില്‍ പോകവെ കാക്കഞ്ചേരി കിന്‍ഫ്രയ്ക്ക് സമീപത്തെ ഗതാഗതക്കുരുക്കിനിടെ മിനിലോറി ജമീലയുടെ കാലില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ജമീലയുടെ ദേഹത്ത് മിനിലോറി കയറിയിറങ്ങുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 11.15നാണ് അപകടം. മിനിലോറി വടകരയിലേക്ക് ചരക്കുമായി പോവുകയായിരുന്നു. ജമീലയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പെരുവള്ളൂര്‍ എരണിക്കല്‍ അബ്ദുള്‍കരീമാണ് ഭര്‍ത്താവ്. മക്കള്‍: ബഷീര്‍, മുബഷിറ, ഫര്‍ഹാന്‍. മരുമക്കള്‍: താജുദ്ദീന്‍(കടലുണ്ടി), ഷാഹിന.
 
നൊട്ടി
പാണ്ടിക്കാട്: കൊളപ്പറമ്പ് പെരുമ്പുല്ല് പരേതനായ തെക്കേടത്ത് ചന്തുവിന്റെ ഭാര്യ നൊട്ടി(92) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍കുട്ടി, സരോജിനി, സാവിത്രി, ശിവരാമന്‍, രുക്മിണി, മണികണ്ഠന്‍, പരേതയായ വനജകുമാരി. മരുമക്കള്‍: ദേവകി, വേലായുധന്‍, രാമന്‍, മാമന്‍കുട്ടി, ശാന്ത, പരേതയായ നിര്‍മ്മല.
 
ബീവി
എടക്കര: ചുങ്കത്തറ പരേതനായ ആലപ്പടിയന്‍ അബ്ദുവിന്റെ ഭാര്യ ബീവി(82) അന്തരിച്ചു. മക്കള്‍: സൈനബ, ഹംസ, ബഷീര്‍, ഹസ്സന്‍, സുഹ്‌റ, ശരീഫ്, ജാഫറലി(എരുമമുണ്ട എച്ച്.എസ്.എസ്), ഉമ്മര്‍. മരുമക്കള്‍: ചേക്കുട്ടി, റുഖിയ്യ, െലെല, ഹഫ്‌സ, മുഹമ്മദലി, ഫാത്തിമ, സുമയ്യ, അസ്മ.
 
മൂസ
പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ പള്ളിപ്പടി ഇല്ലിക്കല്‍ വലിയ മൂസ(75) അന്തരിച്ചു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: പരേതനായ മുഹമ്മദ്, മമ്മുണ്ണി, അഹമ്മദ്, കദീജ, മൈമൂന, കൈരുന്നീസ, സുബൈദ. മരുമക്കള്‍: ബാവ, ഉമര്‍, റഹ്മാന്‍, മുഹമ്മദ്, ഹഫ്‌സത്ത്, ഉമ്മുല്‍ കൈര്‍, നബീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
മുഹമ്മദ് യാസിന്‍
പുലാമന്തോള്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞുവീണ് കട്ടുപ്പാറ വട്ടംകണ്ടത്തില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് യാസിന്‍ (12) മരിച്ചു. പുലാമന്തോളിലെ സ്വകാര്യആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുകര എം.ഐ.സി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ്.
മാതാവ്: മണ്ണാര്‍മല ചക്കപ്പത്ത് സക്കീന. സഹോദരന്‍: ആഷിഖ് (എം.ഐ.സി.സ്‌കൂള്‍ വിദ്യാര്‍ഥി).
 
മുഹമ്മദ്
താനാളൂര്‍: പൊന്മുണ്ടം സ്വദേശിയും താനാളൂര്‍ റഹ്മത്ത് നഗറില്‍ താമസക്കാരനുമായ നീലിയാട്ട് മുഹമ്മദ് (65) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: സീനത്ത്, ബുഷ്‌റ, സുബൈര്‍, സഫീര്‍, സഫീറ. മരുമക്കള്‍: അലി (അബുദാബി), നജീബ്, ഫാത്തിമ, ആലിയത്ത്, സിദ്ദീഖ് (സൗദി). സഹോദരങ്ങള്‍: സൈനബ, ആയിശു.
 
ബേബി
കാവനൂര്‍: കാവനൂര്‍ പരിയാരക്കല്‍ പുത്തന്‍വീട്ടില്‍ വേലുവിന്റെ ഭാര്യ ബേബി (63) അന്തരിച്ചു. മക്കള്‍: വിജയലക്ഷ്മി, പ്രകാശന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: ശശിധരന്‍, മഞ്ജുഷ, സബിത. സഞ്ചയനം 26ന്.
 
ബാബുരാജ്
എളങ്കൂര്‍: അമ്പായത്തൊടി പരേതനായ അയ്യപ്പന്റെ മകന്‍ ബാബുരാജ് (48) അന്തരിച്ചു. മാതാവ്: പാര്‍വതി. ഭാര്യ: ശാരദ. മക്കള്‍: സുനു, മിഥുന്‍രാജ്, സ്മൃതി. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.
 
അയ്യപ്പന്‍
പെരിന്തല്‍മണ്ണ: ആനമങ്ങാട് പരിയാപുരത്തെ പുത്തിരിപ്പറമ്പില്‍ അയ്യപ്പന്‍ (82) അന്തരിച്ചു. ഭാര്യ ലീല. മക്കള്‍: വിമല, സുധ, പ്രീതി, മനോജ്. മരുമക്കള്‍: ബാലകൃഷ്ണന്‍, ശശി, കുട്ടന്‍, പാര്‍വതി.
 
കരുണാകര പിഷാരടി
പുലാമന്തോള്‍: ചെമ്മലശ്ശേരി പുത്തന്‍പിഷാരത്ത് കെ.പി. കരുണാകര പിഷാരടി (91) അന്തരിച്ചു. ഭാര്യ പരേതയായ തങ്കം പിഷാരസ്യാര്‍. മക്കള്‍: കണ്ണനുണ്ണി (റിട്ട. പോളിടെക്‌നിക് ലക്ചറര്‍), രാജഗോപാലനുണ്ണി (ശാന്തി നഴ്‌സിങ്‌ഹോം), കരുണാകരന്‍ (റിട്ട. പി.ഡബ്ല്യു.ഡി. അസി. എന്‍ജിനിയര്‍), കൃഷ്ണദാസ് (വിമുക്തഭടന്‍), രാധ (സര്‍വീസ് ബാങ്ക്, കുരുവമ്പലം), മാലതി, ഹൈമാവതി, അജയന്‍ (ഗവ. ഹൈസ്‌കൂള്‍, പുലാമന്തോള്‍). മരുമക്കള്‍: സുനന്ദ, നന്ദിനി, വിജയം, ഗിരിജ, നാരായണ പിഷാരടി, ഉണ്ണികൃഷ്ണന്‍, ദാമോദരന്‍, ശ്രീകല. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
 
പൊള്ളലേറ്റ യുവാവ് മരിച്ചു.
മേലാറ്റൂര്‍: വിവാഹാവശ്യത്തിന് ഒരുക്കുകയായിരുന്ന തിളച്ച മോരുകറിയില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു.
എടത്തനാട്ടുകര ചളവയിലെ മാട്ടുങ്ങല്‍ത്തൊടി ചാത്തന്‍-നീലി ദമ്പതിമാരുടെ മകന്‍ സുന്ദരന്‍ (32) ആണ് മരിച്ചത്. എടത്തനാട്ടുകര ചളവ ഗവ. യു.പി. സ്‌കൂളില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വിവാഹത്തിനുള്ള ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ പാചകപ്പുരയിലേക്ക് വന്ന സുന്ദരന്‍ തിളച്ചുകൊണ്ടിരിക്കുകയായിരുന്ന മോരുകറിയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: വിജിഷ ചുണ്ടക്കുന്ന്.
 
അബ്ദുള്ള
പാണ്ടിക്കാട്: തേങ്ങയിടാന്‍ കയറിയ വെള്ളുവങ്ങാട് തറിപ്പടിയിലെ പരേതനായ പാലത്തിങ്ങല്‍ അലവിയുടെ മകന്‍ അബ്ദുള്ള (ഇണ്ണി-43) തേനീച്ചയുടെ കുത്തേറ്റ് മരിച്ചു.
ബുധനാഴ്ച രാവിലെ എട്ടിനാണ് അപകടം. അയല്‍വാസിയുടെ പറമ്പിലെ തെങ്ങില്‍ കയറിയതായിരുന്നു അബ്ദുള്ള. തേനീച്ചക്കൂടുള്ളത് അറിഞ്ഞിരുന്നില്ല. മുകളിലെത്തിയപ്പോള്‍ മലന്തേനീച്ചയുടെ കൂട് ഇളകി. തെങ്ങില്‍ നിന്നിറങ്ങിയ അബ്ദുള്ളയെ ഉടന്‍ പാണ്ടിക്കാട് ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: നെച്ചിക്കാടന്‍ സൗദത്ത് (ആമക്കാട്). മക്കള്‍: നുസൈഫത്ത് അലി, ജിസാന്‍ ഫാരിസ്.
 
അയല്‍വാസികളായ ഗൃഹനാഥന്മാര്‍ അരമണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു.
വേങ്ങര: അയല്‍വാസികളായ ഗൃഹനാഥന്മാര്‍ അരമണിക്കൂര്‍ വ്യത്യാസത്തില്‍ ഒരേ ആസ്​പത്രിയില്‍ മരിച്ചു.
വലിയോറ പരപ്പില്‍പാറയിലെ അഞ്ചുകണ്ടന്‍ സെയ്തലവി ഹാജി (68), കോരംകുളങ്ങര മരക്കാര്‍ (45) എന്നിവരാണ് മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മരക്കാര്‍ രാവിലെ എട്ടിനാണ് മരിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇതേ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സെയ്തലവി ഹാജി 8.30ന് മരിച്ചു. കദീജയാണ് സെയ്തലവി ഹാജിയുടെ ഭാര്യ. മക്കള്‍: മൊയ്തീന്‍, സുലൈഖ, ശംസുദ്ദീന്‍, സമീറ, സുനീറ. മരുമക്കള്‍: അബ്ദുലത്തീഫ്, മജീദ്, സൈതു, സാജിത, അസ്‌ന. മരക്കാരുടെ ഭാര്യ: ഇയ്യാത്തുട്ടി. മക്കള്‍: ഫാരിസ്, വാജിത്, റിമാ ഷെറിന്‍.
 
ഉമ്മാത്ത
രാമപുരം: പരേതനായ കൊങ്ങംപാറ ഹംസയുടൈ ഭാര്യ കട്ടിലശ്ശേരി പറയന്‍കുഴിയില്‍ ഉമ്മാത്ത (70) അന്തരിച്ചു. മക്കള്‍: സുബൈര്‍, അബ്ദുല്‍സലാം, സുലൈഖ, സാബിറ. മരുമക്കള്‍: ഹംസ (കാച്ചിനിക്കാട്), സുബൈദ, ഹഫ്‌സത്ത് (എല്ലാവരും കാച്ചിനിക്കാട്), പരേതനായ ബാപ്പു (വെള്ളില).
 
ചൂലന്‍
മഞ്ചേരി: നറുകര അടങ്ങുംപുറത്ത് ചൂലന്‍ (80) അന്തരിച്ചു. മക്കള്‍: ഭാസ്‌കരന്‍ (റിയാദ്), ശാന്ത, ഗീത. മരുമകന്‍: മണികണ്ഠന്‍.
 
സുലൈമാന്‍
കീഴുപറമ്പ: കൈതമണ്ണില്‍ സുലൈമാന്‍ (ബിച്ചാപ്പു-70) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ഇബ്രാഹിംകുട്ടി (ജിദ്ദ), സെയ്തലവി, സാജിത, ബുഷ്‌റ, ഷാഹിന. മരുമക്കള്‍: യാസര്‍ കൊടിയത്തൂര്‍, റാഫി വാഴക്കാട് (ഇരുവരും ദമാം), ഹനീഫ കീഴുപറമ്പ (ദുബായ്), സൗദാബി ഒളവട്ടൂര്‍. സഹോദരങ്ങള്‍: ഉണ്ണിമോയിന്‍കുട്ടി, മൂസ, മുഹമ്മദ്, അസൈന്‍, അലി, ഷംസുദ്ദീന്‍, നഫീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കീഴുപറമ്പ ചൂരോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
ബിരിയം ഹജ്ജുമ്മ
വേങ്ങര: തറയിട്ടാലിലെ പരേതനായ പുല്ലമ്പലവന്‍ ദിറാറിന്റെ ഭാര്യ കുട്ടേക്കാട്ട് ബിരിയം ഹജ്ജുമ്മ (98) അന്തരിച്ചു. മകള്‍: കൗലത്ത്. മരുമകന്‍: പരേതനായ അഹമ്മദ്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അരീക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
നാരായണന്‍
താനൂര്‍: മുക്കോല ചെന്നക്കോട്ടില്‍ നാരായണന്‍(68) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: മനോജ്, സാവിത്രി. മരുമക്കള്‍: നന്ദനന്‍(ഷാര്‍ജ), ലിജി.
 
ആയിഷുമ്മ
പൊന്നാനി: പരേതനായ തറിക്കാനകത്ത് അബ്ദുള്ളക്കുട്ടി മൗലവിയുടെ ഭാര്യ ചോന്താംവീട്ടില്‍ ആയിഷുമ്മ(79) അന്തരിച്ചു. മക്കള്‍: മുഹമ്മദ്(കുവൈത്ത്), അബുസാലിഹ്(ബിസിനസ്), കദീജ, ഷറഫുദ്ദീന്‍(ദുബായ്), സക്കറിയ(കുവൈത്ത്). മരുമക്കള്‍: ജമീല, നസീമ, അബ്ദുല്‍കാദര്‍, സവിത, നുസ്‌റത്ത്.
 
ഫാത്തിമാബി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിച്ച് മടങ്ങിയെത്തിയ സ്ത്രീ മരിച്ചു.
തിരുവനന്തപുരം പനച്ചമൂട് ബൈത്തനൂര്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ഫാത്തിമാബി (83) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്‌ക്കെത്തിയ വിമാനത്തിലാണ് ഫാത്തിമാബിയും മകന്‍ അബ്ദുള്‍സമദും മടങ്ങിയെത്തിയത്. സ്വീകരിക്കാനെത്തിയ ബന്ധുക്കളോടൊപ്പം വിമാനത്താവളത്തിനടുത്തുള്ള മുസഫര്‍ഖാനയില്‍ കുളിക്കാന്‍പോയ ഫാത്തിമാബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചെങ്കിലും നാലരയോടെ മരിച്ചു. മൃതദേഹം വൈകീട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മക്കള്‍: അബ്ദുള്‍കലാം, അബ്ദുസമദ്, അബ്ദുള്‍ റഷീദ്, അഡ്വ. ഷാജുദ്ദീന്‍ (പബ്ലിക് പ്രോസിക്യൂട്ടര്‍, നെയ്യാറ്റിന്‍കര), ഷബീലബീവി, ജന്നത്ത് ബീവി, നൂറുല്‍ഹുദ. മരുമക്കള്‍: സുല്‍ഫത്ത്, സബീന, ഫാസ്‌ക, ഷരീഫ്, സുനില്‍ഖാന്‍ (സോഷ്യലിസ്റ്റ് ജനത നേമം മണ്ഡലം പ്രസിഡന്റ്).
 
മണിബെന്‍
എടക്കര: ചുരുളി പ്ലാവിളയില്‍ മണിബെന്‍ (53) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: റോഷ്‌നി, അര്‍ച്ചന, അഖില്‍, യദു. മരുമക്കള്‍: രാജീവ് (നിലമ്പൂര്‍), സുനില്‍ (ഗൂഡല്ലൂര്‍), അശ്വതി. പിതാവ്: പരേതനായ ഗോവിന്ദന്‍, അമ്മ: പരേതയായ കാര്‍ത്യായനി. സഹോദരങ്ങള്‍: ജി. ശശിധരന്‍ (മുന്‍ എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഏരിയാ സെന്റര്‍ അംഗം), സോമന്‍, രാജമ്മ, പങ്കജാക്ഷി, ഓമന, പത്മിനി. ശവസംസ്‌കാരം വ്യാഴാഴ്ച നാലിന് പാലുണ്ട ശ്മശാനത്തില്‍.
 
കുഞ്ഞിക്കദിയ
പാണ്ടിക്കാട്: പുക്കൂത്ത് സ്‌കൂള്‍പ്പടിയിലെ പരേതനായ അയമു മാസ്റ്ററുടെ ഭാര്യ കുഞ്ഞിക്കദിയ(82) അന്തരിച്ചു. മക്കള്‍: അബൂബക്കര്‍(ഖത്തര്‍), ഉമ്മര്‍, ഫാത്തിമ ബീഗം, ഉസ്മാന്‍(ചെമ്പ്രശ്ശേരി കോ-ഓപ്പറേറ്റീറ് ബാങ്ക് സെക്രട്ടറി), ഷുക്കൂര്‍(ജിദ്ദ), നാസര്‍, സിത്താര, സാജിത, പരേതനായ മുഹമ്മദ്. മരുമക്കള്‍: ഷംസാദ്, സുലൈഖ, സുബൈദ, ഷാഹിദ, ജബിന്‍, ഷമീറ, ഹംസ, ഉമ്മര്‍, നാസര്‍. സഹോദരങ്ങള്‍: ഉമ്മര്‍, പാത്തുക്കുട്ടി.
 


More News from Malappuram