ഹുസൈന്‍

ഒതുക്കുങ്ങല്‍: ചെറുകുന്ന് ചാലുന്നന്‍ മൊയ്തീന്റെ മകന്‍ ഹുസൈന്‍ (32) അന്തരിച്ചു. മാതാവ്: കദിയുമ്മ. ഭാര്യ: സലീന. മകന്‍: അദ്‌നാന്‍.

ഡോ. സുകുമാരന്‍

ഫറോക്ക്: അമ്പലങ്ങാടി ചോഴിപറമ്പില്‍ ഡോ. സുകുമാരന്‍ സി.സി (68) അന്തരിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയാണ്. ഭാര്യ: ഡോ. വസന്ത (അസോസിയേറ്റ് പ്രൊഫസര്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത). മക്കള്‍: ഡോ. ചാന്ദ്‌നി, വിഷ്ണു (വിദ്യാര്‍ഥി). മരുമകന്‍: ഡോ. ഗിരി വിഷ്ണു (ആലപ്പുഴ മെഡിക്കല്‍കോളേജ്).

വിശാലാക്ഷി അമ്മ

വളാഞ്ചേരി: ഇരിമ്പിളിയം പുല്ലാനിക്കാട്ടില്‍ പരേതനായ ബാലന്‍ നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (72) അന്തരിച്ചു. മക്കള്‍: തിലകവതി, മുരളീധരന്‍, രമ, ഗീത. മരുമക്കള്‍: അരവിന്ദന്‍, അനിത, വാസുദേവന്‍ (ദുബായ്), രാമചന്ദ്രന്‍. സഹോദരങ്ങള്‍: ലീല അമ്മ, ശ്രീകുമാരന്‍, പരേതരായ രുക്മിണി അമ്മ, യശോദ അമ്മ.

പദ്മാവതി

കാരാട്: പുന്നത്ത് തടായില്‍ പരേതനായ ആണ്ടിയുടെ ഭാര്യ പുന്നത്ത് കൊളക്കാട്ടില്‍ പദ്മാവതി (70) അന്തരിച്ചു. മക്കള്‍: രാമനാഥന്‍, രാജേഷ്, അജിത, രജനി, സജിനി. മരുമക്കള്‍: സുരേന്ദ്രന്‍, രതീഷ്, ചന്ദ്രദാസന്‍, ഗോഷിത, പ്രിയ. സഞ്ചയനം വെള്ളിയാഴ്ച.

അബ്ദുറഹ്മാന്‍

പൊന്നാനി: ചമ്രവട്ടം ജങ്ഷനില്‍ അലൈഡ് പെയിന്റ് ഷോപ്പ് നടത്തുന്ന മരക്കാരകത്ത് അബ്ദുറഹ്മാന്‍ (63) അന്തരിച്ചു. ചമ്രവട്ടം ജങ്ഷന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റും ഈഴുവത്തിരുത്തി മഹല്ല് കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സബിത, റൈഹാന, ഷംസിയ, ഷജറത്ത്. മരുമക്കള്‍: നാസര്‍ (അബുദാബി), നാസര്‍ ടി.വി (ദുബായ്), അജ്മീര്‍ഷാ (ദുബായ്), ഷാഹുല്‍ഹമീദ് (ഷാര്‍ജ).

സുരേഷ്

വള്ളിക്കുന്ന്: നിറങ്കൈതക്കോട്ട ക്ഷേത്രത്തിനുസമീപം പാലക്കാവില്‍ അയ്യപ്പന്റെ മകന്‍ സുരേഷ് (34) അന്തരിച്ചു. അമ്മ: ദാക്ഷായണി. ഭാര്യ: വിനീത. മക്കള്‍: ആര്യനന്ദ, അതുല്‍കൃഷ്ണ.

ശ്രീദേവി അമ്മ

ഇരിമ്പിളിയം: മങ്കേരിയിലെ കാങ്കത്ത് മഠത്തില്‍ പരേതനായ മാധവന്‍ നമ്പ്യാരുടെ ഭാര്യ കയനിത്തൊടിയില്‍ ശ്രീദേവി അമ്മ (90) അന്തരിച്ചു. മക്കള്‍: സാവിത്രി, വിജയകുമാര്‍, ചന്ദ്രശേഖരന്‍, ലക്ഷ്മീദേവി, പദ്മാവതി, പരേതരായ ബാലകൃഷ്ണന്‍, ഗോപിനാഥന്‍. മരുമക്കള്‍: വിലാസിനി, വേണുഗോപാല്‍, ശശിധരന്‍, പരേതനായ രാവുണ്ണിക്കുട്ടി നായര്‍.

വേലായുധന്‍

നിലമ്പൂര്‍: മണലോടി കോന്നേംപുറത്ത് വേലായുധന്‍ (എക്‌സല്‍ ഉണ്ണി -73) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: അനില്‍കുമാര്‍, അജിത്ത് (തേക്ക്മ്യൂസിയം, നിലമ്പൂര്‍), അശ്വതി. മരുമക്കള്‍: ശില്‍പ, പ്രദീപ്.

നഫീസ

പട്ടിക്കാട്: കൊണ്ടിപറമ്പ് പലയക്കോടന്‍ അബ്ദുവിന്റെ ഭാര്യ നഫീസ (53) അന്തരിച്ചു. മക്കള്‍: ഉസ്മാന്‍, ഉമ്മര്‍ വൈദ്യര്‍, ഹസൈനാര്‍, ആയിശ, റസീന. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍കരീം, ശംസുന്നീസ, ഷഹനാസ്, ഷഹര്‍ബാനു.

സുലൈഖ

കരുവാരക്കുണ്ട്: തരിശ് മുള്ളറയിലെ നെച്ചിക്കാടന്‍ കുഞ്ഞലവിയുടെ മകള്‍ സുലൈഖ (46) അന്തരിച്ചു. ഭര്‍ത്താവ്: കോയ. മക്കള്‍: ഷമീദ്, ഷമീന. മരുമകന്‍: റിയാസ് (കണ്ണൂര്‍).

അഷറഫ്

പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറുമിറ്റിക്കോട് വാകയില്‍ അഷറഫ് (52) അന്തരിച്ചു. ഭാര്യ: ഫാത്തിമസുഹ്‌റ. മക്കള്‍: സുഹൈബ്, സിയാന.

അബ്ദുല്‍ബഷീര്‍

പടിഞ്ഞാറ്റുംമുറി: നടുവത്തകുണ്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ബഷീര്‍ (38) അന്തരിച്ചു. മാതാവ്: ഖദീജ. ഭാര്യ: മുന്‍ഷിറ. മക്കള്‍: ഷിഫാനത്ത്, സഹല്‍. സഹോദരങ്ങള്‍: നാസര്‍, യൂസുഫ്, ഷൗക്കത്ത്, സലീന.

തങ്കമണി

എടക്കര: ചുങ്കത്തറ പനങ്കയം കൊട്ടുപാറ മറ്റത്തില്‍ പടിഞ്ഞാറേതില്‍ ചന്ദ്രശേഖരന്റെ ഭാര്യ തങ്കമണി (70) അന്തരിച്ചു. മക്കള്‍: പ്രകാശ്, ശോഭന, കുഞ്ഞുകുഞ്ഞ്, സത്യന്‍, മിനി, പരേതനായ സോമരാജന്‍. മരുമക്കള്‍: ശോഭ, ഉഷ, സുശീല, ബാബു, സജി, തങ്ക. ശവസംസ്‌കാരം പിന്നീട്.

പാത്തുമ്മ

ഊരകം: പാറക്കണ്ണി കുണ്ടൂക്കാരന്‍ അലവി ഹാജിയുടെ ഭാര്യ തെമ്മങ്ങാടന്‍ പാത്തുമ്മ (70) അന്തരിച്ചു. മക്കള്‍: അയമുദു, ശറഫുദ്ദീന്‍, ഹമീദ്.

യൂസുഫ്

വേങ്ങര: വലിയോറ പരപ്പില്‍പാറ പരേതനായ കുളങ്ങരവീട്ടില്‍ ഇസ്മായിലിന്റെ മകന്‍ യൂസുഫ് (51) അന്തരിച്ചു. വേങ്ങര ടൗണില്‍ ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഉമറുല്‍ഫാറൂഖ്, മുഹമ്മദ്‌റാഫി, ഉമറുല്‍ മുക്താര്‍, റയാന്‍.

SHOW MORE