അഖിലേന്ത്യാ ഫുട്‌ബോള്‍: ഗ്യാലറിക്ക് കാല്‍നാട്ടി

Posted on: 23 Dec 2012



വളാഞ്ചേരി: വളാഞ്ചേരി ചിരാത് സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിക്കുള്ള കാല്‍നാട്ടല്‍ വളാഞ്ചേരി വി.എഫ്.എ സ്റ്റേഡിയത്തില്‍ ബ്ലോക്ക് മെമ്പര്‍ സി. അബ്ദുള്‍നാസര്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പരപ്പില്‍ രാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പത്മകുമാര്‍, ചിരാത് സെക്രട്ടറി സി.പി. ജമാല്‍, പറശ്ശേരി അസൈനാര്‍, പനങ്കാവില്‍ ഉമ്മര്‍, പി. സൈതാലിക്കുട്ടി, കെ.പി. യൂസഫ്ഹാജി, കെ.പി. മുഹമ്മദ്, ടി.വി. മജീദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram