സഹവാസക്യാമ്പ്

Posted on: 23 Dec 2012



വളാഞ്ചേരി: പൈങ്കണ്ണൂര്‍ എ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ദ്വിദിന ഗണിത സഹവാസക്യാമ്പ് പി.ടി.എ പ്രസിഡന്റ് വി. അബ്ദുള്‍സലാം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ വി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.

അങ്ങാടിപ്പുറം: വടക്കാങ്ങര എം.എം.എ.എല്‍.പി സ്‌കൂളില്‍ നടത്തിയ ഗണിതശാസ്ത്ര സഹവാസക്യാമ്പ് പി.ടി.എ പ്രസിഡന്റ് ഷമീര്‍ രാമപുരം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി. അബൂബക്കര്‍, പി. റംലത്ത്, എം. ലൈല, കെ. സക്കീര്‍, ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

അങ്ങാടിപ്പുറം: പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് പി.ടി.എ പ്രസിഡന്റ് എ. ഉമ്മര്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ സി.എം. ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപിക കെ.എം. ബ്രിജിത്താമ, അധ്യാപകന്‍ അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ വിവിധ പഠനപ്രവര്‍ത്തനങ്ങളും നാടകം, ചിത്രംവര എന്നിവയും നടന്നു.

More News from Malappuram