ഗ്രാമസഭാ യോഗം
Posted on: 23 Dec 2012
കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്തില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോം പഞ്ചായത്തംഗങ്ങളില്‍നിന്നും പഞ്ചായത്ത് ഓഫീസില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 26ന് വൈകീട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.
പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ ഡിസംബര്‍ 29 മുതല്‍ ജനവരി 13 വരെയുള്ള തിയ്യതികളില്‍ ചേരും.