പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കരുത്

Posted on: 23 Dec 2012



പെരിന്തല്‍മണ്ണ: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പെരിന്തല്‍മണ്ണ മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അഡ്വ. സി.എച്ച്. ആഷിഖ് ഉദ്ഘാടനം ചെയ്തു. കെ.ടി. സെയ്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഫിറോസ്ബാബു, കബീര്‍, കെ. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.ടി. സെയ്ദ് (പ്രസി), എം.എം. മുസ്തഫ, വി. വിനോദ്, മംഗലം മുഹമ്മദാലി (വൈസ് പ്രസിഡന്റുമാര്‍), പി. രമേശ് (സെക്ര), പി. ബഷീര്‍, കെ. ഹരിദാസ്, അനില്‍ കുറുപ്പത്ത് (ജോ. സെക്രട്ടറിമാര്‍), പി.എ. സുകേശന്‍ (ട്രഷ)

More News from Malappuram