ഗണിത സഹവാസക്യാമ്പ്

Posted on: 23 Dec 2012പെരിന്തല്‍മണ്ണ: ദേശീയ ഗണിതശാസ്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുകര എ.യു.പി സ്‌കൂളില്‍ ദ്വിദിന ഗണിത സഹവാസ ക്യാമ്പ് ഏലംകുളം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശനവും ക്രിസ്മസ്-നവവത്സര ആഘോഷങ്ങളും നടന്നു. പി.ടി.എ പ്രസിഡന്റ് കെ. ശ്രീകുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.പി. സുജാത, എസ്. മുരളി, പി. അബ്ദുള്‍ ഖാദര്‍, എന്‍.പി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Malappuram