വിജ്ഞാന വിനിമയ ക്യാമ്പ്

Posted on: 23 Dec 2012



പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ വെറ്ററിനറി ഡിസ്​പന്‍സറി, മണ്ണാര്‍മല ഫാര്‍മേഴ്‌സ് ക്ലബ്ബ്, വിദ്യാപോഷിണി വായനശാല എന്നിവ സംയുക്തമായി വിജ്ഞാന വിനിമയ ക്യാമ്പ് നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധസംഘടനകളെ ഉപയോഗിച്ച് നടത്തുന്ന പങ്കാളിത്ത വികസന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. വെട്ടത്തൂര്‍ പഞ്ചായത്ത് പരിധിയിലെ നൂറോളം കര്‍ഷകര്‍ പങ്കെടുത്തു. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.പി. കുഞ്ഞിമുഹമ്മദ്, നബാര്‍ഡ് ഡി.ഡി എം.കെ. പദ്മകുമാര്‍, ഡോ. പി. കാര്‍ത്തികേയന്‍, കെ.ടി. യൂസഫ്, കെ.ടി. മുസ്തഫ, ഒ. സുകുമാരന്‍, ഗിരിജ, പി.വി. മോഹന്‍കുമാര്‍, ഡോ. ഷീജ വാസു, കെ. ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Malappuram