യൂത്ത്‌ലീഗ് ത്രിദിന പദയാത്ര

Posted on: 23 Dec 2012അങ്ങാടിപ്പുറം: 'സംഘടിത മുന്നേറ്റം, സുരക്ഷിതസമൂഹം' എന്ന പ്രമേയവുമായി മങ്കട മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ത്രിദിന പദയാത്ര ഞായറാഴ്ച തുടങ്ങും. മങ്കട കോഴിക്കോട്ട് പറമ്പില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ പതാക കൈമാറും. മങ്കട, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ പ്രയാണം നടത്തുന്ന യാത്രയില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. യൂത്ത്‌ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് ജാഫര്‍ വെള്ളേക്കാട്ടാണ് ജാഥാ ക്യാപ്റ്റന്‍. 25ന് വൈകുന്നേരം ആറിന് റാലിയോടെ കൊളത്തൂര്‍ കുറുപ്പത്താലില്‍ പദയാത്ര സമാപിക്കും.

ക്യാപ്റ്റന്‍ ജാഫര്‍ വെള്ളേക്കാട്, അമീര്‍ പാതാരി, എം.പി.മുജീബ് റഹ്മാന്‍, ഇ.കെ.കുഞ്ഞുമുഹമ്മദ്, എം.സൈനുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More News from Malappuram