ഭാഗവത സപ്താഹയജ്ഞം

Posted on: 23 Dec 2012കീഴാറ്റൂര്‍: ആറ്റുതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും സഹസ്രദീപ സമര്‍പ്പണവും സര്‍പ്പബലിയും ഞായറാഴ്ച തുടങ്ങും. വൈകീട്ട് ആറിന് ആചാര്യ വരവേല്‍പ്പോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ആചാര്യവരണം, 6.30ന് സഹസ്രദീപ സമര്‍പ്പണം, 7.30ന് ഭാഗവത മഹാത്മ്യ പാരായണം എന്നിവ നടക്കും. താമരക്കുളം നാരായണന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന യജ്ഞം 31ന് സമാപിക്കും.

വളാഞ്ചേരി: കൊളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും. ആചാര്യ സി.പി.നായര്‍ ഗുരുവായൂരാണ് യജ്ഞാചാര്യന്‍. യജ്ഞത്തിന് തുടക്കംകുറിച്ചുകൊണ്ട് ഞായറാഴ്ച വൈകീട്ട് മൂന്നിന് തന്ത്രി അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് കലവറ നിറയ്ക്കല്‍ ചടങ്ങും ദീപാരാധന, പ്രഭാഷണം എന്നിവയുമുണ്ടാകു. സമാപന ദിവസമായ 30ന് ഉച്ചയ്ക്ക് സമൂഹസദ്യ നടക്കും.

More News from Malappuram