ലക്ഷാര്‍ച്ചന ഇന്ന് തുടങ്ങും

Posted on: 23 Dec 2012വളാഞ്ചേരി: തൊഴുവാനൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചനയും മഹാഗണപതിഹോമവും നടക്കും. ഇതിന്റെ ഭാഗമായി ശനിയാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ശുദ്ധികലശം, അസ്ത്രകലശം, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശപൂജ, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം എന്നീ പൂജകളാണ് നടക്കുക. കലവറ നിറയ്ക്കല്‍ ചടങ്ങ് മേല്‍ശാന്തി പുത്തൂര്‍മന പ്രകാശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ലക്ഷാര്‍ച്ചന, മഹാഗണപതിഹോമം എന്നിവയ്ക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ ആറര മുതല്‍ 11 വരെയും വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെയുമാണ് ലക്ഷാര്‍ച്ചന.

More News from Malappuram