കോട്ടയില്‍ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി

Posted on: 23 Dec 2012



ആലിപ്പറമ്പ്: ആലിപ്പറമ്പ് കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് താലപ്പൊലി 25ന് ആഘോഷിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ദേവീസ്തുതി, പ്രസാദഊട്ട്, വൈകീട്ട് ഉച്ചപ്പാട്ട്, രാത്രി 7.30ന് തായമ്പക, കേളി, കുഴല്‍പ്പറ്റ്, കളംപാട്ട്, താലപ്പൊലി എഴുന്നള്ളിപ്പ്, താലംനിരത്തല്‍, മേളം, അരിയേറ്, ക്ഷേത്ര പ്രദക്ഷിണം എന്നിവയുമുണ്ടാകും. കളംമായ്ക്കലോടെ താലപ്പൊലി ചടങ്ങുകള്‍സമാപിക്കും.

More News from Malappuram