മുതുകാട് പാലത്തിന്റെ കരിങ്കല്‍ഭിത്തിക്ക് ചോര്‍ച്ച; പുഞ്ചകൃഷിക്കാര്‍ ആശങ്കയില്‍

Posted on: 23 Dec 2012ചങ്ങരംകുളം: പൊന്നാനികോള്‍മേഖലയില്‍പ്പെട്ട നന്നംമുക്ക് കൂളന്‍പടവ്, പെരുന്തോട് മുതുകാട് കടവിലെ കരിങ്കല്‍ ഭിത്തിയിലെ ചോര്‍ച്ച കര്‍ഷകരെ ആശങ്കയിലാക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിനോട് ചേര്‍ന്നുള്ള കരിങ്കല്‍ ഭിത്തിയിലാണ് ചോര്‍ച്ച. കോള്‍ മേഖലയില്‍ കൃഷി ഇറക്കുന്നതിനുവേണ്ട വെള്ളം നൂറടിത്തോട്ടിലേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കെയാണ് ശനിയാഴ്ച രാവിലെ ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് കൂളന്‍പടവിലെ കര്‍ഷകര്‍ താത്കാലികമായി ചോര്‍ച്ച അടയ്ക്കുകയായിരുന്നു. തോട്ടില്‍ വെള്ളം ഉയരുന്നതിനാല്‍ വീണ്ടും ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇങ്ങിനെ വന്നാല്‍ അഞ്ഞൂറില്‍പ്പരം ഏക്കറിലെ കൃഷിയെ അത് പൂര്‍ണ്ണമായും ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

More News from Malappuram