മീന്‍പിടിത്ത ബോട്ടുകളിലെ ജി.പി.എസ്സുകള്‍ മോഷണം പോകുന്നു

Posted on: 23 Dec 2012പൊന്നാനി: മീന്‍പിടിത്ത ബോട്ടുകളിലെ ജി.പി.എസ് സംവിധാനം മോഷണം പോകുന്നത് പതിവാകുന്നു. ഹാര്‍ബറില്‍ നങ്കൂരമിടുന്ന മീന്‍പിടിത്ത ബോട്ടുകളിലെ ജി.പി.എസ്സുകളാണ് രാത്രികാലങ്ങളില്‍ മോഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്‍പതോളം ബോട്ടുകളിലാണ് മോഷണം നടന്നത്.

ബോട്ടുകള്‍ ആഴക്കടലില്‍ ഏത് മേഖലയിലാണ് ഉള്ളതെന്നറിയാനുള്ള പ്രധാന ഉപകരണമാണ് ജി.പി.എസ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. 30,000 മുതല്‍ 40,000 രൂപവരെയാണ് ഇതിന്റെ വില. വൈകീട്ട് ആറുമുതല്‍ രാത്രി രണ്ടുമണി വരെ ബോട്ടുകളില്‍ ആരും ഉണ്ടാകാറില്ല. ഈ സമയത്താണ് ബോട്ടിന്റെ ക്യാബിനകത്ത് ഘടിപ്പിച്ചിരിക്കുന്ന ഉപകരണം മോഷ്ടിക്കപ്പെടുന്നത്. ബോട്ടുകളുടെ ക്യാബിന്റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറിയാണ് ഇത് കൊണ്ടുപോകുന്നത്. ഇതിനായി ഒരു പ്രത്യേക റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.

More News from Malappuram