തിരൂര്‍- പൊന്നാനി പുഴയെ സംരക്ഷിക്കണം- ഡി.വൈ.എഫ്.ഐ

Posted on: 23 Dec 2012



തിരൂര്‍: തിരൂര്‍- പൊന്നാനി പുഴ മലിനമാക്കുന്നതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വെട്ടം പച്ചാട്ടിരി പി.എ.എന്‍.എം.എ.യു.പി സ്‌കൂളില്‍നടന്ന പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ശിവദാസന്‍ ഉദ്ഘാടനംചെയ്തു. എന്‍. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഫിറോസ്, അഡ്വ. പി.കെ. ഖലീമുദ്ദീന്‍, കെ. നിലോഫര്‍, അഡ്വ. യു. സൈനുദ്ദീന്‍, പി. ജിഷി, പി.പി. റജീന എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം ഞായറാഴ്ച വൈകീട്ട് നാലിന് യുവജനറാലിയോടെ സമാപിക്കും.

More News from Malappuram