പാലം ഉടന്‍ തുറക്കും; നാട്ടുകാര്‍ക്ക് പഞ്ചായത്തിന്റെ ഉറപ്പ്

Posted on: 23 Dec 2012തിരൂര്‍: സ്ലാബുകള്‍ പൊളിഞ്ഞ് അപകട നിലയിലായതോടെ യാത്രനിരോധിച്ച വെട്ടം പഞ്ചായത്തിലെ വെട്ടം -തീണ്ടാപ്പടി നടപ്പാലം ഉടന്‍ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കും. കനോലി കനാലിന് കുറുകെയുള്ള പാലത്തിന്റെ ദുരവസ്ഥയും യാത്ര നിരോധിച്ചതുകൊണ്ടുണ്ടായ ബുദ്ധിമുട്ടും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പാലത്തിന്റെ കിഴക്കുഭാഗത്തുള്ള 12 പടികള്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ചു ഒരാഴ്ചക്കുള്ളില്‍ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്നും വെട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സൈനുദ്ദീന്‍ പറഞ്ഞു. ഇതിനുശേഷം പടിഞ്ഞാറു ഭാഗത്തെ പടികളും ഇരുമ്പുകൊണ്ട് നിര്‍മിക്കും.

പാലം ജലവകുപ്പിന്റെ മേല്‍നോട്ടത്തിലാണെങ്കിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ പഞ്ചായത്ത് ചെലവില്‍ ഇവ നടത്തും. പി. സൈനുദ്ദീന്‍ പറഞ്ഞു.

More News from Malappuram