കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Posted on: 23 Dec 2012



എടപ്പാള്‍: സംസ്ഥാന പാതയില്‍ പുള്ളുവന്‍ പടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്ടുനിന്ന് എടാപ്പാളിലേക്ക്‌വരികയായിരുന്ന ബാങ്കുദ്യോഗസ്ഥര്‍ സഞ്ചരിച്ചകാറാണ് ശനിയാഴ്ച പുലര്‍ച്ച എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചത്.

പരിക്കേറ്റ കോഴിക്കോട് സ്വദേശിനി റോസ്‌ലി (31), ഓട്ടോറിക്ഷാ, ഡ്രൈവര്‍ എടപ്പാളിലെ അനില്‍ കുമാര്‍ (34) എന്നിവരെ എടപ്പാള്‍, തൃശൂര്‍ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

More News from Malappuram