നിര്‍ദിഷ്ട എഫ്.സി.ഐ. ഗോഡൗണ്‍ സ്ഥലം എം.പി സന്ദര്‍ശിച്ചു

Posted on: 23 Dec 2012തിരുനാവായ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും എഫ്.സി.ഐ, റവന്യൂ അധികൃതരും തിരുനാവായയിലെ നിര്‍ദിഷ്ട എഫ്.സി.ഐ ഗോഡൗണ്‍ പ്രദേശം സന്ദര്‍ശിച്ചു. തിരുനാവായ റയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തായി കായലിനോട് ചേര്‍ന്ന സ്ഥലത്താണ് ഗോഡൗണ്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുനാവായയില്‍ റയില്‍വേ പുതുതായി നിര്‍മ്മിക്കുന്ന ഗുഡ്‌സ്‌ഷെഡ്മൂലം ഗോഡൗണിലേക്ക് റോഡ് ഇല്ലാതായിരുന്നു. റയില്‍വേ സ്ഥലം തരികയാണെങ്കില്‍ അതിലൂടെ ഗോഡൗണിലേക്ക് റോഡ് നിര്‍മ്മിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ചൂണ്ടിക്കലില്‍ റയില്‍വേ നടപ്പാലം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു.

More News from Malappuram