സദനം ശ്രീധരനെ ജന്മനാട് ആദരിച്ചു

Posted on: 23 Dec 2012തിരൂര്‍: മദ്ദള ആചാര്യനും കലാമണ്ഡലം അവാര്‍ഡ് ജേതാവുമായ സദനം ശ്രീധരനെ ജന്മനാട് ആദരിച്ചു. മുത്തൂര്‍ പൗരസമിതിയുടെ നേതൃത്വത്തിലാണ് ഏഴൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആദരിക്കല്‍ ചടങ്ങ് നടന്നത്. സി. മമ്മൂട്ടി എം.എല്‍.എ യോഗം ഉദ്ഘാടനംചെയ്തു. സദനം ശ്രീധരനെ എം.എല്‍.എ പൊന്നാട ചാര്‍ത്തുകയും ഉപഹാരം നല്‍കുകയുംചെയ്തു.

മുത്തൂര്‍ പൗരസമിതി ചെയര്‍മാന്‍ കെ.പി. ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എട്ട് വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ രണ്ട് കുട്ടികള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.

More News from Malappuram