ശാസ്ത്രം പഠിക്കാതെ ശാസ്ത്രലോകത്തിന് വിസ്മമായവര്‍ ഒത്തുകൂടി

Posted on: 23 Dec 2012തിരൂര്‍: ശാസ്ത്രം പഠിക്കാതെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നടത്തിയവരെ ആദരിച്ചു. തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് കോളേജിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് ഇവരെ ആദരിച്ചത്. ഇലക്‌ട്രോണിക്‌സ് ഇലക്‌ട്രോസ്‌കോപ്പും വൈദ്യുതി ആവശ്യമില്ലാത്ത ലിഫ്റ്റും കണ്ടുപിടിച്ച തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശിയും കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമായ വൈ.എന്‍. നന്ദകുമാര്‍, ഓട്ടോമാറ്റിക് ആട്ടുതൊട്ടില്‍ കണ്ടുപിടിച്ച തൃശ്ശൂര്‍ പൂത്തോള്‍ അരണാട്ടുകര സ്വദേശി രവി, മുറിക്കുള്ളിലെ ചൂട് പ്രകൃതിദത്തമായി കുറയ്ക്കുന്ന റൂംഹീറ്റ് റെഡ്യൂസര്‍ കണ്ടുപിടിച്ച തൃപ്രയാര്‍ സ്വദേശി അഷറഫ് ചെമ്മാപ്പുള്ളി, വൈകല്യമുള്ളവര്‍ക്ക് വേണ്ടരീതിയില്‍ വാഹനം രൂപം മാറ്റിക്കൊടുക്കുന്ന മുസ്തഫ തോരപ്പ, ഭൂകമ്പം പ്രവചിച്ച കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പുളിശ്ശേരി ശിവനുണ്ണി എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്ക് കെ. കുട്ടിഅഹമ്മദ്കുട്ടി ഉപഹാരം നല്‍കി. കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങ് സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനംചെയ്തു.

More News from Malappuram