കുടുംബശ്രീക്ക് വിതരണംചെയ്ത ആടുകളെ തിരികെനല്‍കി

Posted on: 23 Dec 2012പൊന്നാനി: കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിതരണംചെയ്ത ആടുകളെ പൊന്നാനി നഗരസഭ ഇടനിലക്കാരന് തിരിച്ചുനല്‍കി. കുടുംബശ്രീയുടെ നാല് യൂണിറ്റുകള്‍ക്ക് വിതരണംചെയ്ത 35 ആടുകളെയാണ് വെള്ളിയാഴ്ച രാത്രിയോടെ ഈശ്വരമംഗലത്തെ മൃഗാസ്​പത്രിയില്‍നിന്നും വട്ടംകുളത്തെ ഇടനിലക്കാരന്‍ തിരിച്ചുകൊണ്ടുപോയത്.

ആടുവിതരണത്തില്‍ ക്രമക്കേടുണ്ടെന്നും ഇവ ശാരീരികക്ഷമതയില്ലാത്തവയാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിലും മറ്റും ആടുകളെ കൊണ്ടുവന്ന് കെട്ടിയിട്ടിരുന്നു. നഗരസഭാ ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന രീതിയില്‍ ആടുകളെ കൊണ്ടുവന്ന് കെട്ടിയിട്ട സംഭവത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് പ്രസിഡന്റ് ബിന്ദു സത്യന്‍ എന്നിവരുള്‍പ്പെടെ 17 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയുടെകൂടെ ചെയര്‍പേഴ്‌സണ്‍ ബീവിയുടെയും പരാതിപ്രകാരമാണ് കേസെടുത്തത്. കെട്ടിയിട്ട ആടുകളെ അന്ന് വൈകീട്ടുതന്നെ നഗരസഭ ഈശ്വരമംഗലം മൃഗാസ്​പത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി ആടുകളെ വിതരണംചെയ്ത ഇടനിലക്കാരന്‍ മൃഗാസ്​പത്രിയില്‍നിന്നും ഇവയെ ലോറിയിലാക്കി തിരികെ കൊണ്ടുപോയി.

More News from Malappuram