തലക്കാട് അയ്യപ്പന്‍ കാവില്‍ അയ്യപ്പന്‍പാട്ട്

Posted on: 23 Dec 2012തിരൂര്‍: തലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ അയ്യപ്പന്‍പാട്ട് തുടങ്ങി. തന്ത്രി കക്കാട് സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, രാവുണ്ണി കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വൈകീട്ട് കളമെഴുത്ത് നടന്നു. പരമേശ്വരമാരാരും സംഘവും ഡബിള്‍ തായമ്പക അവതരിപ്പിച്ചു. എഴുന്നള്ളിപ്പ് മുല്ലക്കല്‍പാട്ട്, മേളം, കളം പ്രദക്ഷിണം, തിരി ഉഴിച്ചില്‍ തുടങ്ങിയവയും നടത്തി. ഞായറാഴ്ച വേട്ടേക്കരന്‍ പാട്ട് നടത്തും. വേട്ടേക്കരന് തിരുമുറ്റം സമര്‍പ്പിക്കും. ഡോ. അരവിന്ദന്റെ പ്രഭാഷണവും ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകീട്ട് ഡബിള്‍ തായമ്പകയും നടത്തും.

More News from Malappuram