ഫുട്‌ബോള്‍ പരിശീലനം സമാപിച്ചു

Posted on: 23 Dec 2012എടപ്പാള്‍: എടപ്പാള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ESAC) ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നുവന്ന ഫുട്‌ബോള്‍ പരിശീലനം സമാപിച്ചു.

ഗുജറാത്ത് മുന്‍ സന്തോഷ്‌ട്രോഫി ടീം ക്യാപ്റ്റന്‍ കെ. പി. ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ 150 ഓളം കുട്ടികള്‍ പങ്കെടുത്തു. ഇവരില്‍ നിന്ന് മികവുള്ള താരങ്ങളെ തിരഞ്ഞെടുത്ത് രണ്ടാംഘട്ട ക്യാമ്പ് ഉടന്‍ ആരംഭിക്കും.

സമാപനത്തോടനുബന്ധിച്ച് ക്യാമ്പംഗങ്ങള്‍ അശരണരുടെ കേന്ദ്രമായ 'സഹായി' സന്ദര്‍ശിച്ചു.

More News from Malappuram