മദനിയുടെ മോചനത്തിന് നിരാഹാര സമരം

Posted on: 23 Dec 2012എടപ്പാള്‍: മദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം നടത്തുമെന്ന് പി.ഡി.പി സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു.

തവനൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര പ്രചാരണത്തിനായി പൂന്തുറ സിറാജിന്റെ സമരസന്ദേശയാത്ര ഫിബ്രവരി 25ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, ഷംലിക് കടകശ്ശേരി, കള്ളിങ്ങല്‍ മൂസ്സ, യൂസഫ് എടപ്പാള്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram