ജലനിധി പദ്ധതി: പുതിയ കിണറിനുള്ള ബോറിങ് ടെസ്റ്റ് തുടങ്ങി

Posted on: 23 Dec 2012കുറ്റിപ്പുറം: പഞ്ചായത്തില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കിണര്‍ നിര്‍മാണത്തിന് നടപടി തുടങ്ങി. പുതിയ കിണര്‍ കുഴിക്കുന്നതിനുള്ള ബോറിങ് ടെസ്റ്റ് ആണ് ഇപ്പോള്‍ നടക്കുന്നത്.

പഞ്ചായത്തില്‍ മൂന്നിടങ്ങളിലായാണ് ജലനിധി പദ്ധതി നടപ്പാക്കുന്നത്. കാങ്കപ്പുഴ കടവ്, പേരശ്ശനൂര്‍, ചെമ്പിക്കല്‍ എന്നിവിടങ്ങളില്‍ ഭാരതപ്പുഴയോരത്താണ് കിണറുകളുണ്ടാവുക. കാങ്കപ്പുഴ കടവില്‍ നിലവിലുള്ള കിണര്‍ നവീകരിച്ച് പദ്ധതിയ്ക്കായി ഉപയോഗിക്കാനാണ് തീരുമാനം.

പേരശ്ശനൂരിലാണ് ബോറിങ് നടത്തി മണ്ണ് പരിശോധന ആരംഭിച്ചത്. കിണര്‍ കുഴിയ്ക്കുന്നിടത്ത് കടുപ്പമേറിയ പാറയോ മരങ്ങളോ ഉണ്ടോഎന്ന് അറിയുന്നതിനുള്ള പരിശോധനയാണിത്. പേരശ്ശനൂരിനുശേഷം ചെമ്പിക്കലില്‍ കിണര്‍നിര്‍മാണം ആരംഭിക്കും.

3500 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സര്‍വെ പൂര്‍ത്തീകരിച്ച് കരട് രൂപരേഖ പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്. ഗുണഭോക്തൃവിഹിത സമാഹരണം പൂര്‍ത്തിയായാല്‍ നിര്‍മാണജോലികള്‍ ജനവരി അവസാനത്തോടെ ആരംഭിക്കാന്‍ കഴിയും. 2014ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് നിര്‍മാണച്ചുമതലയുള്ള എറണാകുളത്ത് വെല്‍ഫെയര്‍ സര്‍വീസിന്റെ ടീം ലീഡര്‍ കെ.ടി. അജയ്കുമാര്‍ പറഞ്ഞു.

More News from Malappuram