മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതി ത്തള്ളണം

Posted on: 23 Dec 2012എരമംഗലം: മത്സ്യത്തൊഴിലാളികളുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പൊന്നാനി ബ്ലോക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പുതുപൊന്നാനി ജി.എല്‍.പി സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് പി.ടി. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം കെ. മുഹമ്മദുണ്ണി അധ്യക്ഷതവഹിച്ചു. കുഞ്ഞിമോന്‍, എ.കെ.ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: വടക്കൂട്ട് കുഞ്ഞിമോന്‍ (പ്രസി), മൊയ്തീന്‍ പൊന്നാനി (വൈസ് പ്രസി), ഹനീഫ പത്തുമുറി (ജന: സെക്ര), ആലു പാലക്കല്‍ (ജോ: സെക്ര), സുലൈമാന്‍ (ട്രഷ.).

More News from Malappuram