ശോഭപ്പറമ്പ് കുരുംബ ഭഗവതിക്ഷേത്രത്തില്‍ കലങ്കരിക്ക് കൊടിയേറി

Posted on: 23 Dec 2012തിരൂര്‍: താനൂര്‍ ശോഭപ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര ഊരാളന്‍ ഒ.കെ. രാധാകൃഷ്ണമേനോന്റെ സാന്നിധ്യത്തില്‍ തന്ത്രി കല്ലൂര്‍മനയില്‍ അനിയന്‍ നമ്പൂതിരിപ്പാടാണ് കൊടിഉയര്‍ത്തിയത്. ഉത്സവകമ്മിറ്റി ഓഫീസും തന്ത്രി ഉദ്ഘാടനം ചെയ്തു. താനൂര്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ വിളക്ക് വഴിപാട് നടന്നു. വെടിക്കെട്ടുമുണ്ടായി. കെ.കെ.ജി. കളരിസംഘത്തിന്റെ കളരിപ്പയറ്റ്, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനം എന്നിവയും അരങ്ങേറി. ഞായറാഴ്ച വൈകീട്ട് മണ്ഡലവിളക്കും യുവശക്തിയുടെ വിളക്ക് വഴിപാടും പ്രവീണ്‍ബാബുവും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. വെള്ളിയാഴ്ച കലങ്കരി മഹോത്സവം നടത്തും. വൈകീട്ട് മൂന്നിന് കാരാട്ട് ദേശക്കാരുടെ മുനമ്പത്തുനിന്നുള്ള എഴുന്നള്ളത്തും തുടര്‍ന്ന് സാമ്പിള്‍ വെടിക്കെട്ടുമുണ്ടാകും. വൈകീട്ട് ആറുമുതല്‍ രാത്രി ഒരുമണിവരെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വരവാഘോഷങ്ങള്‍ ക്ഷേത്രപ്രവേശനവും പ്രദക്ഷിണവും നടത്തും. പുലര്‍ച്ചെ ഒന്നുമുതല്‍ മൂന്നുവരെ കലങ്കരിയും മൂന്നിന് വെടിക്കെട്ടും തുടര്‍ന്ന് ഗുരുതി സമര്‍പ്പണവും നടക്കും. ശനിയാഴ്ച രാവിലെ ഏഴിന് ഉത്സവം കൊടിയിറങ്ങും.

More News from Malappuram