ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം സമാപനം ഇന്ന്

Posted on: 23 Dec 2012വണ്ടൂര്‍: വണ്ടൂരില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച ഏലാട്ടുപ്ലാസയില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. അജയന്‍ പോരൂര്‍ അധ്യക്ഷത വഹിച്ചു. കെ. റഹീം, ഐ. രാജേഷ്, ടി.കെ. ബഷീര്‍, അഡ്വക്കറ്റ് അനില്‍ നിരവില്‍, അയ്യൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. വികസന സെമിനാര്‍ മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചര്‍ചയില്‍ അഡ്വ. അനില്‍ നിരവില്‍, കെ.ടി. അജ്മല്‍ (യൂത്ത്‌കോണ്‍ഗ്രസ്), മുസ്തഫ, അബ്ദുല്‍ ലത്തീഫ് (യൂത്ത്‌ലീഗ്), ചന്ദ്രദാസ് (എ.ഐ.വൈ.എഫ്), പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, എന്‍. കണ്ണന്‍, പി.കെ. മുബശ്ശിര്‍, എം. മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

More News from Malappuram