മണല്‍മാഫിയക്കെതിരെ ജനകീയ സമിതി

Posted on: 23 Dec 2012പൂക്കോട്ടുംപാടം: അനധികൃത മണലെടുക്കല്‍മൂലം നശിച്ചുകൊണ്ടിരിക്കുന്ന കോട്ടപ്പുഴയെ സംരക്ഷിക്കുന്നതിന് ജനകീയസമിതി രൂപവത്കരിച്ചു. അമരമ്പലം സംരക്ഷിത വനമേഖലയുള്‍പ്പെടെയുള്ള അനധികൃത മണലൂറ്റല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടപ്പുഴ സംരക്ഷണ സമിതി രൂപം കൊണ്ടത്. രേഖകളനുസരിച്ച് ചോക്കാട് പഞ്ചായത്തിലൂടെ ഒഴുകുന്ന പുഴ ഗതിമാറി അമരമ്പലം പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ നാശംവിതക്കുന്ന അവസ്ഥയാണുള്ളത്. പൂത്തോട്ടം കടവ്, ചെട്ടിപ്പാടം, പൊട്ടിക്കല്ല്, മൂച്ചിക്കല്‍ കടവ്, ഭാഗങ്ങളിലെ മണല്‍വാരല്‍ സംഘങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും റവന്യു, പോലീസ് അധികൃതര്‍ സംഭവത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. പുഴയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുനീങ്ങുമെന്ന് സംരക്ഷണസമിതി ഭാരവാഹികളായ കെ. രാജേന്ദ്രന്‍, വി. അരവിന്ദാക്ഷന്‍ എന്നിവര്‍പറഞ്ഞു. 28ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും യുവജന സാംസ്‌കാരിക സംഘടനകളെയും ചേര്‍ത്ത് പുഴ സംരക്ഷണ ജാഥ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

More News from Malappuram