എന്‍.എസ്.എസ് ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012



കരുളായി: പാലേമാട് വിവേകാനന്ദ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് പുള്ളിയില്‍ ഗവ. യു.പി സ്‌കൂളില്‍ ആരംഭിച്ചു. കരുളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നഫീസാ റഷീദ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ഇ. വസന്തകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മനോജ്, കെ. സുന്ദരന്‍, ടി. സുരേഷ് ബാബു, അഷ്‌റഫ് സ്രാമ്പിക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. മിനി, പി.എം. കമലാവതി, എന്‍. ചക്രപാണി, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ 'പഞ്ചായത്ത്‌രാജും അധികാര വികേന്ദ്രീകരണവും' എന്ന വിഷയത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി യു. പ്രേമരാജന്‍ ക്ലാസെടുത്തു.

More News from Malappuram