മാവേലിസ്റ്റോറിന് മുമ്പില്‍ ഉന്തുംതള്ളും

Posted on: 23 Dec 2012



കാരപ്പുറം: മാവേലിസ്റ്റോറിന് മുന്നില്‍ വാക്കേറ്റവും ഉന്തുംതള്ളും. കാരപ്പുറം മാവേലിസ്റ്റോറിനുമുന്നില്‍ ശനിയാഴ്ച രാവിലെയാണ് ഉന്തും തള്ളും നടന്നത്. മാവേലിസ്‌റ്റോറില്‍ കുറഞ്ഞ നിരക്കില്‍ ലോഡ് ഇറക്കുന്ന തൊഴിലാളികള്‍ക്ക് വരിനില്‍ക്കാതെ സാധനങ്ങള്‍ നല്‍കാനുള്ള അധികൃതരുടെ നീക്കത്തെ ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്.

മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ എത്തിയതിനാല്‍ ശനിയാഴ്ച രാവിലെതന്നെ നൂറുക്കണക്കിനാളുകള്‍ വരി നില്‍ക്കാനെത്തിയിരുന്നു.

ചിത്രം

23kri4

കാരപ്പുറം മാവേലിസ്റ്റോറിനുമുന്നില്‍ ഉന്തുംതള്ളും നടന്നപ്പോള്‍

More News from Malappuram