ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; യാത്രക്കാര്‍ അപായമില്ലാതെ രക്ഷപ്പെട്ടു

Posted on: 23 Dec 2012തേഞ്ഞിപ്പാലം: ഓടിക്കൊണ്ടിരുന്നകാര്‍ കത്തി. നാലംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

ചേലേമ്പ്ര ഇടിമുഴിക്കലില്‍ ശനിയാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. തൃശ്ശൂരില്‍നിന്നും വടകരയിലേക്ക് പോവുകയായിരുന്നു കാര്‍. ഇടിമുഴിക്കലില്‍ എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ തീ കെടുത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

വടകര ഓര്‍ക്കാട്ടേരി സ്വദേശി അനീഷും ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. തേഞ്ഞിപ്പലം പോലീസ് എത്തി കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി.

....VR...MMV..

11.55

More News from Malappuram