കോഴിക്കട അവശിഷ്ടം കത്തിച്ചയാള്‍ക്ക് താക്കീത്

Posted on: 23 Dec 2012കോട്ടയ്ക്കല്‍: കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച ഉടമയ്ക്ക് പോലീസ് താക്കീത് നല്‍കി. കോഴിച്ചെന-കരിങ്കപ്പാറ റോഡിലാണ് സംഭവം. കോഴിക്കടയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലം ദുര്‍ഗന്ധമുണ്ടാകുന്നതായി പ്രദേശവാസികള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അവശിഷ്ടങ്ങള്‍ മലിനീകരണമുണ്ടാക്കാത്ത വിധത്തില്‍ സംസ്‌കരിക്കാമെന്ന് ഉറപ്പുനല്‍കിയതായി പോലീസ് പറഞ്ഞു.

SK.....VTM

11.09

More News from Malappuram