പുളിക്കലോടിയില്‍ ഐക്യക്രിസ്മസ് കരോള്‍ നടത്തി

Posted on: 23 Dec 2012



മമ്പാട്: വടപുറം മേഖലയിലെ ഓര്‍ത്തഡോക്‌സ്, കത്തോലിക്ക, ക്‌നാനായ, യക്കോബായ, മാര്‍ത്തോമ്മാ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ പുളിക്കലോടി സഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ഐക്യക്രിസ്മസ് കരോള്‍ നടത്തി. ബത്തേരി ഭദ്രാസന റമ്പാന്‍ ഫാദര്‍ തോമസ് ഉദ്ഘാടനം ചെയ്തു.

റവ. അജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ. കെ.സി. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ചാക്കോ ഇല്ലിക്കല്‍, ഫാ. വര്‍ഗീസ് കുര്യന്‍, ഫാ. തോമസ് പാറാണിക്കല്‍, ഫാ. ക്രിസ്തുദാസ്, ഫാ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram