ഉദ്ഘാടനം മഞ്ചേരിയില്‍ ഉത്സവമായി

Posted on: 23 Dec 2012മഞ്ചേരി: കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം മഞ്ചേരിക്ക് ഉത്സവമായി.

നൂറുകണക്കിന് ആളുകളാണ് കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലേയ്ക്ക് ഒഴുകിയെത്തിയത്. കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍, ടി.ഡി.എഫ്, പുരോഗമന സാംസ്‌കാരിക സംഘം, കച്ചേരിപ്പടി വികസന സമിതി തുടങ്ങി നിരവധി സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. മന്ത്രിയുടേയും എം.എല്‍.എയുടേയും നഗരസഭാ ചെയര്‍മാന്റെയും വാക്കുകള്‍ കരഘോഷത്തോടെയാണ് ആളുകള്‍ സ്വാഗതംചെയ്തത്. നഗരസഭാ കൗണ്‍സിലര്‍മാരില്‍ മിക്കവരും സദസ്സില്‍ ഉണ്ടായിരുന്നു. സ്‌റ്റേഷന്‍മാസ്റ്റര്‍ ഓഫീസിന് സ്ഥലം കണ്ടെത്തുന്ന വിഷയത്തില്‍ ഉണ്ടായ വിവാദങ്ങള്‍ മുഴുവന്‍ മായ്ച്ചുകളയുന്ന രീതിയില്‍ എല്ലാവരും ചടങ്ങ് വിജയമാക്കുവാന്‍ ഓടിനടന്നു.

More News from Malappuram