മന്ത്രിയെകാത്ത് നിവേദനങ്ങളുടെ കൂമ്പാരം

Posted on: 23 Dec 2012മഞ്ചേരി: സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെകാത്ത് നിവേദനങ്ങളുടെ പെരുമഴ.

യാത്രാദുരിതത്തിന്റെ കഥകളുമായി എണ്ണമറ്റ പരാതികളാണ് പരിഹാരത്തിന് എത്തിയത്. കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ് തുറന്നിട്ടും സ്വകാര്യബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന പരാതി മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മന്ത്രിക്ക് നല്‍കി. 1000 വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനം എസ്.എഫ്.ഐ ബോയ്‌സ് ഹൈസ്‌കൂള്‍ യൂണിറ്റാണ് നല്കിയത്.

മലപ്പുറത്തുനിന്ന് കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലേയ്ക്ക് മഞ്ചേരി-പുല്ലഞ്ചേരി പാണ്ടിക്കാട് വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ലതിക ജയരാജ് നിവേദനം നല്‍കി. മലപ്പുറം-മഞ്ചേരി-വേട്ടേക്കോട്-ആലുങ്ങല്‍-എരഞ്ഞിക്കല്‍-ചീനിക്കാമണ്ണ, പുഴങ്കാവ്-നെല്ലിക്കുത്ത്-വെള്ളുവങ്ങാട്-പാണ്ടിക്കാട് റൂട്ടിലും സര്‍വീസ് തുടങ്ങണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് 29-ാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുല്ലഞ്ചേരി അബ്ദുള്ളയും നിവേദനം നല്‍കി.മഞ്ചേരിയുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി കോണ്‍ഗ്രസ് ചെയര്‍മാന്‍ അലവിക്കുട്ടി പുല്ലാരയും നിവേദനം നല്‍കി. യാത്രാക്ലേശം സംബന്ധിച്ച 'മാതൃഭൂമി' വാര്‍ത്തയുടെ പകര്‍പ്പ്‌സഹിതമാണ് മന്ത്രിക്ക് നല്‍കിയത്.

കിഴിശ്ശേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് വേണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും നിവേദനം നല്‍കി.

More News from Malappuram