വിദ്യാലയങ്ങളില്‍ രാമാനുജ ദിനാചരണം നടത്തി

Posted on: 23 Dec 2012എടവണ്ണ: ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികം വിദ്യാലയങ്ങളില്‍ സമുചിതമായി ആചരിച്ചു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പറമ്പാടന്‍ വിമല ക്യാമ്പ് ഉദ്ഘാടനംചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്‌നേഹസാഗരം കൈയെഴുത്ത് മാസികയുടെ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നടത്തി. ഗണിതക്ലബ്ബ് കണ്‍വീനര്‍ ഇ. മഹ്ബൂബ് അധ്യക്ഷതവഹിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ഷാലിമോള്‍, അധ്യാപകരായ വി.പി. ശുഹൈബ്, ഉഷസ്സ്, എം. സാജിത, വി. സഹീദ്, യു.കെ. സതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram