കെ.എസ്.യു പരാജയം നഗരസഭാ ചെയര്‍മാനുള്ള മറുപടി- എം.എസ്.എഫ്

Posted on: 23 Dec 2012



നിലമ്പൂര്‍: നിലമ്പൂര്‍ അമല്‍ കോളേജിലെയും മമ്പാട് എം.ഇ.എസ് കോളേജിലെയും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ പരാജയം നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുള്ള മറുപടിയാണെന്ന് എം.എസ്.എഫ് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

രണ്ട് സീറ്റ് അധികം ലഭിച്ചപ്പോള്‍ കെ.എസ്.യു ആണ് വലുതെന്നും ചില സംഘടനകളോട് കൂട്ടുകൂടിയത് കൊണ്ടാണ് കെ.എസ്.യു. ജയിക്കാത്തതെന്നുമുള്ള നഗരസഭാ ചെയര്‍മാന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ഈ പരാജയമെന്നും എം.എസ്.എഫ് ഭാരവാഹികള്‍ പത്രപ്രസ്താവനയില്‍ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് സി. അന്‍വര്‍ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. റമീസ്, എ.പി. ഫൈസല്‍, കെ.പി. അമീന്‍, ഷഫീഖ് മഠത്തില്‍, അജ്മല്‍ പി. മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram